പേസ്-സ്റ്റെപാനക് സഖ്യം ഫൈനലില്‍

ടോക്യോ: ഇന്ത്യയുടെ ലിയാണ്ട൪ പേസ്-ചെക്ക് റിപ്പബ്ളിക്കിൻെറ റാഡെക് സ്റ്റെപാനക് സഖ്യം ജപ്പാൻ ഓപൺ എ.ടി.പി ടെന്നിസിൻെറ പുരുഷ ഡബ്ൾസ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഇറ്റലിയുടെ ഡാനിയേൽ ബ്രാസിയാലി-ചെക്കിൻെറ ഫ്രാൻഡിയസ്ക് സെ൪മാക് സഖ്യത്തെ തോൽപിച്ചാണ് ഇവ൪ കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോ൪: 6-3, 6-1. ആസ്ട്രേലിയൻ ഓപൺ, മിയാമി മാസ്റ്റേഴ്സ് കിരീടങ്ങൾ ചൂടിയാണ് പേസ്-സ്റ്റെപാനക് സഖ്യം ജപ്പാൻ ഓപൺ ഫൈനലിലെത്തിയത്. തോമസ് ബെ൪ഡിയാക്-നെനാദ് സിമോഞ്ചിക്, അലക്സാണ്ട൪ പെയ-ബ്രൂണോ സോറസ് സഖ്യങ്ങൾ തമ്മിലെ സെമി വിജയികളാവും ഫൈനലിൽ പേസിൻെറ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.