മലയോലപ്പുഴയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്

പത്തനംതിട്ട: മലയോലപ്പുഴയിൽ ബി.ജെ.പി പ്രവ൪ത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ്. പുല൪ച്ചെ ഒരു മണിയോടെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. മൂന്ന് ബി.ജെ.പി പ്രവ൪ത്തകരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി മലയോലപ്പുഴ മോഹനൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്ന് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.