ആദ്യ ഹജ്ജ് വിമാനം പറന്നുയര്‍ന്നു

കരിപ്പൂ൪: സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ആദ്യ വിമാനം കരിപ്പൂരിൽനിന്ന് പുറപ്പെട്ടു. 300 തീ൪ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. കേന്ദ്ര മന്ത്രി ഇ.അഹമ്മദ് വിമാനം ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ ഏഴു മണിയോടെ കരിപ്പൂ൪ ഹജ്ജ് ഹൗസിൽ നിന്നും ബസുകളിൽ തീ൪ഥാടകരെ വിമാനത്താവളത്തിലെത്തിച്ചിരുന്നു. എമിഗ്രേഷൻ-കസ്റ്റംസ് പരിശോധനകൾ വിമാനത്താവളത്തിൽ പൂ൪ത്തിയാക്കി. ഇന്ന് ഉച്ചക്ക് 2.10ന് 250 തീ൪ഥാടകരുമായി രണ്ടാമത്തെ വിമാനം പുറപ്പെടും. ഒക്ടോബ൪ ആറുമുതൽ 20 വരെ 31 സ൪വീസുകൾ ആണ് സൗദി എയ൪ലൈൻസ് നടത്തുന്നത്. കേരളത്തിൽ നിന്നുള്ള 8300തീ൪ഥാടകരും ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽനിന്നുള്ളവരും കരിപ്പൂരിൽ നിന്നാണ് ഹജ്ജിന് പുറപ്പെടുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.