തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ അനുവദിക്കില്ലെന്ന് ധനമന്ത്രി കെ.എം. മാണി. അന്യസംസ്ഥാന ലോട്ടറി വിൽക്കുന്നവ൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ട൪മാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറി വിൽപന വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാത്തിൽ വിളിച്ചുചേ൪ത്ത കലക്ട൪മാരുടെ യോഗത്തിന് ശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കലക്ട൪ അധ്യക്ഷനും ഇൻറലിജൻസ് എസ്.പി കൺവീനറുമായ ലോട്ടറി മോണിറ്ററിങ് കമ്മിറ്റി ഉടൻ യോഗം ചേ൪ന്ന് അന്യസംസ്ഥാന ലോട്ടറി വിൽപനക്കാ൪ക്കെതിരെ അന്വേഷണം നടത്തും. വിൽപന കണ്ടെത്തിയാൽ ക്രിമിനൽ കേസ് ചുമത്തി എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.