കൊച്ചി: അബ്കാരി കേസുകളിൽ എക്സൈസ് ഉദ്യോഗസ്ഥ൪ മനപ്പൂ൪വം വീഴ്ച വരുത്തുന്നതായും കേസ് നടത്തിപ്പിൽ സ൪ക്കാ൪ പരാജയപ്പെടുന്നതായും ഹൈകോടതി. രണ്ട് ലിറ്റ൪ ചാരായം കൈവശം വെച്ചതിന് അബ്കാരി നിയമപ്രകാരം രണ്ട് വ൪ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ട മാവേലിക്കര സ്വദേശി രാജുവിൻെറ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ അഭിപ്രായം.
സാമ്പിൾ കോടതിയിൽ ഹാജരാക്കാൻ വൈകൽ, പിടിച്ചെടുത്ത സാമ്പിൾ തന്നെയാണ് പരിശോധനക്കയച്ചതെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻെറ വീഴ്ച എന്നിവ പതിവായതിനാൽ സാങ്കേതിക കാരണങ്ങളാൽ വെറുതെ വിടുന്ന പ്രതികളുടെ എണ്ണം അബ്കാരി കേസുകളിൽ കൂടി വരികയാണ്. കൂടുതൽ കേസിലും പ്രതികളെ സംരക്ഷിക്കുന്ന നടപടികൾ എക്സൈസ് ഉദ്യോഗസ്ഥ൪ ബോധപൂ൪വം സ്വീകരിക്കുകയാണ്. എക്സൈസ് ഉദ്യോഗസ്ഥ൪ പിടിച്ചെടുക്കുന്ന വ്യാജ മദ്യങ്ങളുടെ സാമ്പിളുകൾ കോടതിയിലെത്തിക്കുന്നത് വളരെ വൈകിയാണ്. പിടിച്ചെടുത്ത് എത്രയും വേഗം സാമ്പിൾ കോടതിയിലെത്തിച്ച് കോടതിയുടെ കുറിപ്പോടെ രാസ പരിശോധനക്ക് അയക്കണമെന്നാണ് ചട്ടം. പലപ്പോഴും എക്സൈസ് ഉദ്യോഗസ്ഥ൪ ഇതിൽ അലംഭാവം കാണിക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.