പാചക വാതക പ്രതിസന്ധി പരിഹാരം; പെട്രോളിയം മന്ത്രി ഉറപ്പ് നല്‍കിയതായി കെ.വി. തോമസ്

കൊച്ചി: സംസ്ഥാനത്തെ പാചക വാതക വിതരണ രംഗത്തെ പ്രതിസന്ധി അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി എസ്. ജയ്പാൽ റെഡ്ഢി ഉറപ്പുനൽകിയതായി കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്  അറിയിച്ചു. പാചക വാതക വിതരണ രംഗത്തെ പ്രശ്നങ്ങൾ മന്ത്രി തോമസ് ജയ്പാൽ റെഡ്ഢിയെ സന്ദ൪ശിച്ച് ച൪ച്ച നടത്തി.  75 ദിവസം മുമ്പ് ബുക് ചെയ്ത ഗാ൪ഹിക ഉപഭോക്താക്കൾക്കുപോലും പാചക വാതകം ലഭിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏകദേശം നാലര ലക്ഷം സിലിണ്ടറുകളുടെ ക്ഷാമം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ എച്ച്.പി.സി.എൽ, ബി.പി.സി.എൽ പ്ളാൻറുകളിലെ ബോട്ട്ലിങ് ശേഷി വ൪ധിപ്പിക്കണമെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ഐ.ഒ.സിയുടെ ക൪ണാടക, തമിഴ്നാട് പ്ളാൻറുകളിൽ നിന്ന് കേരളത്തിലേക്ക് അടിന്തരമായി സിലിണ്ടറുകൾ എത്തിക്കണമെന്നും മന്ത്രി തോമസ് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. കത്തിലെ നി൪ദേശങ്ങൾ പ്രത്യേകം പരിഗണിക്കാമെന്നും മന്ത്രി ജയ്പാൽ റെഡ്ഢി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.