വിദ്യാഭ്യാസ വായ്പ നല്‍കിയില്ല; തിരുവല്ല എസ്.ബി.ഐ പൂട്ടിച്ചു

തിരുവല്ല: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെത്തുട൪ന്ന് എസ്.ബി.ഐ തിരുവല്ല മാ൪ക്കറ്റ് ശാഖ പൂട്ടിച്ചു. മാത്യു ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിലും പരിഹാരം കാണാഞ്ഞതിനെത്തുട൪ന്ന് ബുധനാഴ്ച വൈകുന്നേരമാണ് പ്രതിഷേധക്കാ൪ ബാങ്ക് പൂട്ടിച്ചത്.  
രാവിലെ 11ന് ബാങ്ക് ശാഖാ മാനേജ൪ റെജി ജോണിൻെറ ഓഫിസിലെത്തിയ എം.എൽ.എ,   വായ്പ നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധസമരം ആരംഭിക്കുകയായിരുന്നു.    കലക്ടറുടെ സാന്നിധ്യത്തിൽ എം.പിമാരുടെയും എം.എൽ.എമാരുടെയും ച൪ച്ചക്ക് ക്ഷണിച്ചിട്ടും  എസ്.ബി.ഐ ബാങ്ക് അധികൃത൪ ച൪ച്ചക്ക് വന്നിരുന്നില്ല. പരാതിക്ക് വിശദീകരണം നൽകാൻ പോലും തയാറായില്ല എന്ന് എം.എൽ.എ ആരോപിച്ചു.
മാ൪ക്കറ്റ് ജങ്ഷനിലെ ശാഖയിൽ വിദ്യാഭ്യാസ വായ്പക്കായി 12 വിദ്യാ൪ഥികൾ അപേക്ഷ നൽകുകയും ഒമ്പത് എണ്ണം നിഷേധിക്കുകയും ചെയ്തിരുന്നു. വായ്പ നിഷേധിച്ച വിദ്യാ൪ഥികൾക്ക് വായ്പ നൽകാമെന്ന മാനേജ൪ നൽകിയ ഉറപ്പിന്മേൽ ഉപരിപഠനത്തിന് ചേ൪ന്നു.  രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് വായ്പ തരാനാകില്ലെന്ന് ബാങ്ക് മാനേജ൪ അറിയിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു.
  വിദ്യാ൪ഥികൾ പഠിക്കുന്ന സ്ഥാപനത്തിന് സ൪ക്കാ൪ അംഗീകാരം ഉണ്ടെങ്കിൽ ലോൺ കൊടുക്കണമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിൻെറ ഏറ്റവും പുതിയ വിദ്യാഭ്യാസ വായ്പനയം.എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവ൪ത്തകരും നൂറുകണക്കിന് എൽ.ഡി.എഫ് അനുഭാവികളും പ്രതിഷേധ സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് എത്തിയെങ്കിലും ബാങ്ക് അധികൃത൪ നിഷേധ നിലപാടിലായിരുന്നു. ഉച്ചയോടെ  ആ൪.ഡി.ഒ  എ.ഗോപകുമാ൪  ച൪ച്ച നടത്തിയെങ്കിലും ഉന്നത അധികൃത൪ ഉടൻ എത്തുമെന്നായിരുന്നു ബാങ്കിൻെറ ഭാഷ്യം.
സമരം വീണ്ടും ശക്തമായതോടെ ഉച്ചക്ക് രണ്ടോടെ  ബാങ്കിൻെറ പ്രവ൪ത്തനം പൂ൪ണമായി സ്തംഭിപ്പിച്ചു.  വായ്പ ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നൽകിയെങ്കിലും ബാങ്ക് അധികൃത൪ നിഷേധിക്കുകയായിരുന്നു.  
വൈകുന്നേരം മൂന്നോടെ സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.കെ. അനന്തഗോപൻ എത്തി. 3.45 ന്  ഏരിയ ജനറൽ മാനേജ൪ കെ.വി. തോമസ് ച൪ച്ചക്ക് ബാങ്കിനെ പ്രതിനിധാനം ചെയ്ത്  എത്തിയെങ്കിലും വായ്പ കൊടുക്കുന്നത് സംബന്ധിച്ച്  തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല.
ഇതോടെ ബാങ്ക് ജീവനക്കാരെയെല്ലാം പുറത്താക്കിയ സമരക്കാ൪ നാലിന് ബാങ്ക് പൂട്ടി എൽ.ഡി.എഫിലെ വിവിധ കക്ഷികളുടെ കൊടി കുത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.