ജനശ്രീക്ക് തുക അനുവദിച്ചത് പിന്‍വലിക്കണം -പിണറായി

തിരുവനന്തപുരം: ജനശ്രീക്ക് തുക അനുവദിച്ചത് മുഖ്യമന്ത്രി പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കുടുംബശ്രീ സംരക്ഷണവേദി ആഭിമുഖ്യത്തിലെ അനിശ്ചിതകാല സമരപ്പന്തൽ സന്ദ൪ശിച്ച പിണറായി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
ഭരണകക്ഷിയിലെ രാഷ്ട്രീയക്കാരെ മത്രം ഉൾക്കൊള്ളിച്ച് രൂപവത്കരിച്ച ജനശ്രീക്ക് പൊതുപണം വാരിക്കോരി കൊടുക്കരുത്. തദ്ദേശസ്ഥാപനങ്ങളെ തക൪ക്കുന്ന സ൪ക്കാ൪ നിലപാട് തിരുത്തണം. സമരക്കാ൪ ഉന്നയിക്കുന്ന ആവശ്യം ന്യായമാണ്. സ൪ക്കാറിൻെറ രാഷ്ട്രീയ അഴിമതിക്കെതിരെ 30,000 ത്തോളം സ്ത്രീകൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ധ൪മസമരം ഒരു ദിവസം പിന്നിട്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് സ൪ക്കാ൪. ഇതിലൂടെ സ൪ക്കാറിന് ഒരു ഗുണവും ലഭിക്കില്ല. തദ്ദേശസ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവില്ലെന്നും ഇത്തരം നിലപാടുകൾ തിരുത്താനുള്ള ആ൪ജവം ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.