തിരുവനന്തപുരം: കെ.എസ്.ആ൪.ടി.സി റിസ൪വ് ഡ്രൈവ൪ തസ്തികയിലേക്ക് നടത്തിയ എഴുത്തുപരീക്ഷയുടെ ഒ.എം.ആ൪ ഷീറ്റിൽ രജിസ്റ്റ൪ നമ്പ൪ തെറ്റായി രേഖപ്പെടുത്തിയതിന് 1,700 പേരെ മൂല്യനി൪ണയത്തിൽനിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഒ.എം.ആ൪ സംവിധാനം ആരംഭിച്ച് 11 വ൪ഷത്തിനിടെ ആദ്യമായാണ് അസാധുവായ ഉത്തരക്കടലാസ് സാധുവാക്കാൻ തീരുമാനിക്കുന്നത്.
കുമിള കറുപ്പിച്ചതിലെ അപാകത കാരണം മുൻകാലങ്ങളിൽ ലക്ഷക്കണക്കിന് ഉദ്യോഗാ൪ഥികളെയാണ് അയോഗ്യരാക്കിയത്. സ്വന്തം നമ്പ൪ പോലും ശരിയായി എഴുതാൻ അറിയാത്തവരെ എങ്ങനെയാണ് സ൪ക്കാ൪ ചുമതല ഏൽപ്പിക്കുക എന്നതായിരുന്നു പി.എസ്.സി നിലപാട്.
ക൪ക്കശ നിലപാടിൽ ഇളവു വരുത്താനുള്ള നീക്കം രാഷ്ട്രീയ തീരുമാനമാണെന്നും ചെയ൪മാൻെറ താൽപര്യപ്രകാരമാണെന്നും ബുധനാഴ്ച നടന്ന യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. തീരുമാനം നടപ്പാകുന്നതോടെ നിലവിലെ റാങ്ക്ലിസ്റ്റിൽ മാറ്റം വരും. ഇത് പുതിയ നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.
കെ.എസ്.ആ൪.ടി.സി റിസ൪വ് കണ്ടക്ട൪ തസ്തികയിൽ മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷകളിൽ ചോദ്യങ്ങളിലെ കാഠിന്യവും തെറ്റായ ചോദ്യങ്ങളുടെ എണ്ണവും കണക്കിലെടുത്ത് മാ൪ക്ക് പുന$ക്രമീകരിക്കാനും തീരുമാനിച്ചു. ഒന്ന്, മൂന്ന് ഘട്ടപരീക്ഷകളിൽ 93 ചോദ്യങ്ങൾക്കും രണ്ടാം ഘട്ട പരീക്ഷയിൽ 98 ചോദ്യങ്ങൾക്കുമാണ് ശരിയുത്തരം ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷകളുടെ മാ൪ക്കിനെ നൂറിലാക്കി പുന$ക്രമീകരിക്കും. ഓരോ ഘട്ടത്തിലെയും ചോദ്യത്തിൻെറ കാഠിന്യവും കണക്കിലെടുത്തായിരിക്കും ഇത്. പ്രവേശപരീക്ഷാ കമീഷണ൪ അവലംബിക്കുന്ന ഫോ൪മുലയിലാണ് ഇത് നടപ്പാക്കുക. സാധ്യതാ പട്ടിക ഒക്ടോബറിലും ശാരീരിക അളവെടുപ്പിന് ശേഷം അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.
10 വ൪ഷം മുമ്പ് പഞ്ചായത്ത് വകുപ്പിൽ സീനിയ൪ സൂപ്രണ്ട് തസ്തികയിലേക്ക് സ്പെഷൽ റിക്രൂട്ട്മെൻറ് വഴി നികത്താനാവാതിരുന്ന രണ്ട് ഒഴിവിലേക്ക് 2004ൽ കാലഹരണപ്പെട്ട ലിസ്റ്റ് പുനരുജ്ജീവിപ്പിച്ച് നിയമനം നടത്താൻ യോഗം തീരുമാനിച്ചു. നേരത്തേ ഒഴിവ് റിപ്പോ൪ട്ട് ചെയ്തിരുന്നെങ്കിലും അന്ന് അഡൈ്വസ് അയച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനാലാണ് നിയമനം നൽകാൻ തീരുമാനിച്ചത്. 14 ജില്ലകളിലെയും കെ.എസ്.ഇ.ബി മസ്ദൂ൪ തസ്തികയിലേക്കുള്ളസാധ്യത പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.