കേരളത്തില്‍ വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നത് ഇടതുപക്ഷം -ഇ. അഹമ്മദ്

തിരുവനന്തപുരം:  ഇടതുകക്ഷികളാണ് കേരളത്തിൽ വ൪ഗീയതയെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ്. എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മുസ്ലിംലീഗിനെ ഇല്ലാതാക്കാൻ സമുദായത്തിൽപെട്ട ചില൪ ഏതുവിധത്തിലും ശ്രമിക്കുന്നുണ്ട്.  അവരോടൊപ്പം ഇവിടത്തെ ചില പ്രതിപക്ഷ പാ൪ട്ടികളും ചേരുന്നു. അവരാണ് ഇപ്പോൾ സമാധാനത്തിന് തടസ്സം നിൽക്കുന്നത്.
മുസ്ലിം സമുദായത്തെ ലീഗ് മയക്കിക്കിടത്തുകയാണെന്ന് പറഞ്ഞ് കലാപങ്ങൾക്ക് തയാറെടുത്തവ൪ക്ക് ഇടതുകക്ഷികൾ കൊടിപിടിച്ചു.  കൂടുതൽ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് അനുമതി നൽകണമെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് നീക്കിവെച്ച തുക ചെലവഴിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആസൂത്രണ കമീഷന് താൻ നിവേദനം നൽകിയിട്ടുണ്ട്.
എയ൪ഇന്ത്യ സ൪വീസുകൾ റദ്ദാക്കുന്നത് അവസാനിപ്പിക്കണമെന്നും മുടക്കിയ സ൪വീസുകൾ പുന$സ്ഥാപിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ. അഹമ്മദ് പിന്നീട് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പിമാരും ചേ൪ന്ന് ഇക്കാര്യം പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുമുണ്ട്. പരിഹാരമുണ്ടാകുമെന്നുതന്നെയാണ് പ്രതീക്ഷ. കേരളത്തെ സംബന്ധിച്ചിടത്തോളം എയ൪ഇന്ത്യ സ൪വീസുകൾ മുടങ്ങാതിരിക്കുകയാണ് പ്രധാനം. അതിന് ഉടൻതന്നെ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. ഫിറോസ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് സമദാനി എം.എൽ.എ ആമുഖപ്രഭാഷണം നടത്തി. ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, എ. അബ്ബാസ് സേട്ട്, ടി.പി. അഷ്റഫലി എന്നിവ൪ പ്രസംഗിച്ചു. മാധ്യമം, വിദ്യാഭ്യാസം, പ്രത്യയശാസ്ത്രം, സാംസ്കാരികം എന്നീ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.