വടകര: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ ക്കു വിടുന്ന കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വ്യക്തമാക്കി. ടി.പി.യുടെ ഭാര്യ കെ.കെ രമയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേസിനെ ദു൪ബലപ്പെടുത്തുന്ന നീക്കം സ൪ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്നും രമയുടേയും കുടുംബത്തിന്റേയും ആവശ്യം ഗൗരവത്തോടെ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് സി.ബി.ഐ.ക്ക് വിടണമോ വേണ്ടയോ എന്ന കാര്യത്തിൽ സ൪ക്കാ൪ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഗൂഢാലോചനയുടെ ഒരുഭാഗം മാത്രം സി.ബി.ഐ. അന്വേഷിക്കുന്നതിൽ ചില നിയമതടസ്സങ്ങളുണ്ടായേക്കും. ഈ സാഹചര്യത്തിൽ പോലീസ് തന്നെ തുടരന്വേഷണം നടത്തിയാൽ മതിയെന്ന അഭിപ്രായം വ്യാപകമായുണ്ട്.
അതേസമയം സി.ബി.ഐ അന്വേഷണത്തിൽ ഉറച്ചുനിൽക്കുന്നതായി രമ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.