കാക്കനാട് (കൊച്ചി): പി.ജി വിദ്യാ൪ഥിക്ക് തീവ്രവാദി സംഘടനയിൽപ്പെട്ടതല്ലെന്ന് ജാതി സ൪ട്ടിഫിക്കറ്റ് നൽകിയ എളങ്കുന്നപ്പുഴ വില്ലേജ് ഓഫിസറെ സ൪വീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഫോ൪ട്ടുകൊച്ചി ആ൪.ഡി.ഒയുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് വില്ലേജോഫിസ൪ ധ്രുവനാഥ പ്രഭുവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് കലക്ട൪ പി.ഐ. ഷെയ്ഖ് പരീതും എ.ഡി.എം രാമചന്ദ്രനും അറിയിച്ചു. സ്പെഷൽ വില്ലേജ് ഓഫിസ൪ക്ക് വില്ലേജോഫിസറുടെ താൽക്കാലിക ചുമതല നൽകി.
മാലിപ്പുറം വളപ്പ് പന്നക്കൽ മുഹമ്മദ് എന്ന പി.ജി വിദ്യാ൪ഥിക്ക് നൽകിയ ജാതി സ൪ട്ടിഫിക്കറ്റിലാണ് മുസ്ലിം തീവ്രവാദി വിഭാഗത്തിൽപ്പെട്ട ആളല്ലെന്ന് വില്ലേജോഫിസ൪ രേഖപ്പെടുത്തിയത്. സംഭവം വിവാദമായതിനെത്തുട൪ന്നാണ് ജില്ലാ കലക്ടറുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.