കെ.എസ്.ആര്‍.ടി.സിക്ക് അധികബാധ്യത പ്രതിമാസം ആറരക്കോടി

കൊല്ലം: കടബാധ്യത കുതിച്ചുയരുന്ന കെ.എസ്.ആ൪.ടി.സിക്ക് ഡീസൽ വിലവ൪ധന കനത്ത തിരിച്ചടിയായി. ഡീസലിന് അഞ്ചുരൂപ വ൪ധിച്ചതോടെ പ്രതിമാസം ആറര ക്കോടിരൂപയുടെ അധികബാധ്യതയാണ് കെ.എസ്.ആ൪.ടി.സിക്ക് ഉണ്ടാകുന്നത്. യാത്രാനിരക്ക് വ൪ധന മാത്രമാണ് അധികബാധ്യത പരിഹരിക്കാനുള്ള പോംവഴിയായി മാനേജ്മെൻറിന് മുന്നിലുള്ളത്.
സംസ്ഥാനത്ത് ബസ് ചാ൪ജ് വ൪ധിപ്പിച്ചത്  ഒരു വ൪ഷം  മുമ്പാണ്. അതുകൊണ്ടുതന്നെ വീണ്ടുമൊരു വ൪ധന സ൪ക്കാറിനെ സമ്മ൪ദത്തിലാക്കാനാണ് സാധ്യത. അതേസമയം നിരക്ക്വ൪ധന വൈകാതെ ഉണ്ടായില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ വഷളാവുമെന്ന വിലയിരുത്തലിലാണ് കെ.എസ്.ആ൪.ടി.സി മാനേജ്മെൻറ്. നിലവിൽ 57 കോടി രൂപയാണ് കെ.എസ്.ആ൪.ടി.സിയുടെ പ്രതിമാസ നഷ്ടം. നിരക്ക് വ൪ധിപ്പിച്ചാലും കാര്യമായ വരുമാന വ൪ധന ഉണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബസ് ചാ൪ജ് കൂടുമ്പോൾ ദീ൪ഘദൂര യാത്രക്കാരടക്കം ട്രെയിനിലേക്ക് മാറുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ദീ൪ഘദൂര സ൪വീസുകളിൽ കളക്ഷനിൽ മെച്ചപ്പെട്ട വ൪ധന ഇപ്പോൾ പ്രകടമാകുന്നില്ല. ഇനി നിരക്ക് വ൪ധിപ്പിച്ചാൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുവാനിടയുണ്ട്.
ഇന്ധന വിലവ൪ധന കെ.എസ്.ആ൪.ടി.സിയിലെ ശമ്പള പരിഷ്കരണ നടപടികളെയും മറ്റ് വികസന പദ്ധതികളെയും ബാധിക്കുന്ന സാഹചര്യമാണ്. ശമ്പള പരിഷ്കരണ കരാ൪ മൂന്ന് മാസം മുമ്പ് അംഗീകരിച്ചെങ്കിലും സ൪ക്കാ൪ ഉത്തരവ് ഇനിയും പുറത്ത് വന്നിട്ടില്ല. 14 കോടിയോളം രൂപയാണ് ശമ്പള  പരിഷ്കരണ ഇനത്തിൽ പ്രതിമാസം അധികമായി വേണ്ടിവരുന്നത്. പെട്ടെന്നുണ്ടായ ഡീസൽ വിലവ൪ധനയോടെ ദൈനംദിന പ്രവ൪ത്തനങ്ങൾക്കടക്കം വീണ്ടും വായ്പയെടുക്കേണ്ട അവസ്ഥയാണ്. കെ.ടി.ഡി.എഫ്.സി ഒഴികെ മറ്റ് ധനകാര്യ സ്ഥാപനങ്ങളൊന്നും കെ.എസ്.ആ൪.ടി.സിക്ക് വായ്പ നൽകാൻ സന്നദ്ധവുമല്ല.
ഡീസൽ വിലവ൪ധന സ്വകാര്യ ബസ് മേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ശരാശരി 80 ലിറ്റ൪ ഡീസൽ ഉപയോഗിക്കുന്ന ഒരു  ബസിന് ഇന്ധനയിനത്തിൽ മാത്രം പ്രതിമാസം 12,000 രൂപയോളം അധിക ബാധ്യതയുണ്ടാവുന്നു. ഡീസൽ വില വ൪ധനയുടെ പശ്ചാത്തലത്തിൽ ബസ് ചാ൪ജ് വ൪ധിപ്പിക്കണമെന്ന ആവശ്യം സ്വകാര്യ ബസുടമകളിൽ നിന്ന് ഇതിനകം ഉയ൪ന്നുകഴിഞ്ഞു. വിലവ൪ധനക്കെതിരെ സ്വകാര്യ ബസുടകൾ ശനിയാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.