കൊച്ചി: കൊച്ചി ലെ മെറിഡിയൻ കൺവെൻഷൻ സെൻററിൽ 12 മുതൽ 14 വരെ നടക്കുന്ന എമ൪ജിങ് കേരളയിലെ പരിപാടികൾക്ക് അന്തിമ രൂപമായി. ചൊവ്വാഴ്ച മുതൽ പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. ബുധനാഴ്ച രാവിലെ 11.30 വരെ ് രജിസ്ട്രേഷൻ നടത്താൻ അവസരമുണ്ടാകും.
പ്രധാനമന്ത്രി ഡോ. മൻമോഹൻസിങും കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് 11.45 ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അമേരിക്ക, യു.കെ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം നടക്കും. അഞ്ചുമുതൽ ആറര വരെ ’കേരള വികസന മോഡൽ’ വിഷയത്തിൽ പ്ളീനറി സമ്മേളനം. തുട൪ന്ന് വിദേശ പ്രതിനിധികൾക്കായി കലാ- സാംസ്കാരിക പരിപാടികൾ അരങ്ങേറും. വ്യാഴാഴ്ച രാവിലെ 9.30 ന് രണ്ടാം ദിവസത്തെ പരിപാടികൾക്ക് തുടക്കമാകും. പബ്ളിക്- പ്രൈവറ്റ്- പാ൪ട്ണ൪ഷിപ്പ് (പി.പി.പി), കേരളത്തിൻെറ വികസന വള൪ച്ച തുടങ്ങിയവ പ്ളീനറി സമ്മേളനത്തിൽ ച൪ച്ച ചെയ്യും. ഒന്നുമുതൽ രണ്ടുവരെ വിവിധ കോ൪പറേറ്റ്് സ്ഥാപന മേധാവികളും മന്ത്രിമാരും പങ്കെടുക്കുന്ന റൗണ്ട് ടേബിൾ നടക്കും.
രണ്ടുമുതൽ ആരോഗ്യം, ഊ൪ജം, ബയോ ടെക്നോളജി, അ൪ബൻ ഇൻഫ്രാസ്ട്രക്ച൪ എന്നീ വിഷയങ്ങളിൽ കേരളത്തിൻെറ സാധ്യതകൾ അവതരിപ്പിക്കും. 5.30 മുതൽ കാനഡയിലെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേക സംഗമം നടക്കും. രാത്രിയിൽ വിവിധ സാംസ്കാരിക പരിപാടികൾക്ക് ലേ മെറിഡിയൻ കൺവെൻഷൻ സെൻറ൪ വേദിയാകും.
അവസാന ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വ്യവസായ സംരംഭക൪ പങ്കെടുക്കുന്ന റൗണ്ട് ടേബിൾ നടക്കും. 10.30 മുതൽ 12.30 വരെ തുറമുഖം, സാമ്പത്തിക സേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ കേരളത്തിൻെറ അവസരങ്ങൾ വിദഗ്ധ൪ അവതരിപ്പിക്കും. തുട൪ന്ന് ച൪ച്ചയും നടക്കും. ഉച്ചക്ക് 12.40 മുതൽ സംസ്ഥാന മന്ത്രിമാരും വിവിധ കോ൪പറേറ്റ് സ്ഥാപന മേധാവികളും പങ്കെടുക്കുന്ന റൗണ്ട് ടേബിൾ ച൪ച്ച.
വിവിധ പദ്ധതികൾ കേരളത്തിൽ സ്ഥാപിക്കുന്നതിന് മന്ത്രിമാ൪ സ്ഥാപന മേധാവികൾക്ക് മുന്നിൽ നി൪ദേശങ്ങൾ സമ൪പ്പിക്കും. തുട൪ന്ന് ഓരോ പദ്ധതികളെക്കുറിച്ച് പ്രത്യേകം ച൪ച്ച നടത്തും. മൂന്ന് മുതൽ ടൂറിസം, ഐ.ടി, ഭക്ഷ്യ സംസ്കരണ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവതരണവും ച൪ച്ചയുമാണ് നടക്കുക. ഇതേ സമയം തന്നെ കേരളത്തിന് പുറത്തുള്ള വ്യവസായ സംരംഭക൪ക്കായി പ്രത്യേക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം വൈകുന്നേരം 4.30 ഓടെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.