സ്കൂള്‍ സിലബസ് മാറ്റം ലക്ഷ്യമിട്ട് കരിക്കുലം ഉപസമിതി ശിപാര്‍ശ

തിരുവനന്തപുരം: സ്കൂൾ സിലബസിൽ വൻ മാറ്റം ലക്ഷ്യമിട്ട് കരിക്കുലം ഉപസമിതി ശിപാ൪ശ. വിദ്യാ൪ഥികളുടെ മത്സരക്ഷമത, വിദ്യാഭ്യാസത്തിൻെറ ഗുണമേന്മ, നിലവാരമുള്ള പാഠ്യപദ്ധതി എന്നിവ ഉറപ്പാക്കുന്ന തരത്തിൽ ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ളാസുകളിലെ പാഠപുസ്തകം പരിഷ്കരിക്കണമെന്ന് തിങ്കളാഴ്ച ചേ൪ന്ന കരിക്കുലം ഉപസമിതി ശിപാ൪ശ ചെയ്തു.  എൽ.ഡി.എഫ് സ൪ക്കാ൪ നടപ്പാക്കിയ പാഠ്യപദ്ധതി ഗുണമേന്മ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്ന് വിലയിരുത്തിയാണ് ഈ നി൪ദേശം. സി.ബി.എസ്.ഇ-ഐ.സി.എസ്.ഇ മാതൃകയിൽ ഏകീകൃത സിലബസ് നടപ്പാക്കണമെന്ന് നേരത്തേതന്നെ ഭരണമുന്നണി തലത്തിൽ അഭിപ്രായമുയ൪ന്നിരുന്നു. ഈ സിലബസുകൾതന്നെ വേണമെന്ന് ഉപസമിതി നി൪ദേശിച്ചിട്ടില്ല. എന്നാൽ ഏകീകൃത സിലബസ് കൊണ്ടുവരുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ് ഉപസമിതി ശിപാ൪ശയെന്നാണ് വിലയിരുത്തുന്നത്.
ഒന്നുമുതൽ എട്ടുവരെ പരിഷ്കരിച്ച പാഠപുസ്തകം 2014-15 അധ്യയന വ൪ഷം പ്രാബല്യത്തിൽവരും. ഒമ്പതാം ക്ളാസിൽ 2015-16 വ൪ഷവും 10ൽ 2016-17 വ൪ഷവും പരിഷ്കരിച്ച പുസ്തകങ്ങൾ പുറത്തിറക്കും. ഹയ൪സെക്കൻഡറി പുസ്തകങ്ങൾ 2013-14, 2014-15 വ൪ഷങ്ങളിലായി പരിഷ്കരിക്കും. പരിഷ്കരണ പ്രവ൪ത്തനങ്ങൾ നിരീക്ഷിക്കാൻ ഉന്നതതല വിദഗ്ധ സമിതിയെ നിയോഗിക്കണം.
ഹയ൪സെക്കൻഡറി, വൊക്കേഷനൽ ഹയ൪സെക്കൻഡറി വിഭാഗങ്ങളിൽ ശനിയാഴ്ച പ്രവൃത്തിദിവസം ഒഴിവാക്കാൻ മറ്റ് ദിവസങ്ങളിലെ പ്രവൃത്തിസമയം പുന$ക്രമീകരിക്കണമെന്ന് ശിപാ൪ശ ചെയ്തിട്ടുണ്ട്. ഹയ൪സെക്കൻഡറിയിൽ പ്രവൃത്തിസമയം ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 4.30 (വെള്ളിയാഴ്ച അഞ്ച് മണി) വരെയാക്കുക,  വൊക്കേഷനൽ ഹയ൪സെക്കൻഡറിയിൽ 8.30 മുതൽ നാലുവരെയാക്കുക, ഉച്ചക്കുള്ള ഇടവേള കുറക്കുക എന്നീ നി൪ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. നിലവിലെ പിരീഡുകളും അധ്യയനസമയവും കുറയാൻ പാടില്ല. കരിക്കുലം വിഭാഗം മേധാവി ഡോ. ശാന്തിനി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.