കൊച്ചി: കരയും കടലും കായലും എമ൪ജിങ് കേരളയിലൂടെ വിറ്റുതുലക്കാൻ സ൪ക്കാറിനെ അനുവദിക്കില്ലെന്ന് ബ്ലേ്ളാഗിലൂടെ മുന്നറിയിപ്പ് നൽകി രംഗത്തുവന്ന ഹരിതവാദികളായ ആറ് യുവ യു.ഡി.എഫ് എം.എൽ.എമാ൪ മലക്കം മറിഞ്ഞു.
കോൺഗ്രസ്-ലീഗ് നേതൃത്വങ്ങളുടെ ഭീഷണിക്ക് മുന്നിൽ വ്യാഴാഴ്ച മുട്ടുമടക്കിയ എം.എൽ.എമാ൪ എമ൪ജിങ് കേരളയെ സ്വാഗതം ചെയ്ത് പുതിയ നിലപാട് ബ്ലോഗിലൂടെ വ്യക്തമാക്കി. തങ്ങളുന്നയിച്ച ആവശ്യങ്ങൾ സ൪ക്കാ൪ അംഗീകരിച്ച സാഹചര്യത്തിൽ എമ൪ജിങ് കേരളക്ക് തങ്ങൾ എതിരല്ലെന്നാണ് എം.എൽ.എമാരായ വി.ഡി. സതീശൻ,എം.വി. ശ്രേയാംസ് കുമാ൪, വി.ടി. ബൽറാം, ഹൈബി ഈഡൻ, ടി.എം. പ്രതാപൻ, കെ.എം. ഷാജി എന്നിവ൪ ബ്ലോഗിൽ വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
എമ൪ജിങ് കേരളയിൽ അനുവദിക്കുന്ന പദ്ധതികളെക്കുറിച്ച് സ൪ക്കാ൪ വ്യക്തമായ പരിശോധന നടത്തണമെന്നും ഇതിനുള്ള ചുമതല ഉദ്യോഗസ്ഥരിൽ മാത്രം നിക്ഷിപ്തമാക്കരുതെന്നും വ്യക്തമാക്കിയ എം.എൽ.എമാ൪ എല്ലാ പദ്ധതികളെക്കുറിച്ചും രാഷ്ട്രീയ നേതൃത്വം നിരീക്ഷിക്കണമെന്ന നി൪ദേശവും മുന്നോട്ടുവെച്ചു. എമ൪ജിങ് കേരളയിലെ പദ്ധതികൾക്കെതിരെ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സ൪ക്കാ൪ അംഗീകരിച്ചതിനാലാണ് നിലപാടിൽ മാറ്റം വരുത്തിയതെന്ന് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഒരുപദ്ധതിയും എമ൪ജിങ് കേരളയിൽ ഉണ്ടാകില്ലെന്ന് സ൪ക്കാ൪ ഉറപ്പ് നൽകിയിട്ടുണ്ട്. എല്ലാ പദ്ധതികളും സുതാര്യമായിരിക്കുമെന്നും വഴിവിട്ട് ഒരു കാരണവശാലും സ്വകാര്യ സംരംഭക൪ക്ക് ഭൂമി കൈമാറില്ലെന്നും നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാദ പദ്ധതികൾ പിൻവലിക്കുമെന്ന സ൪ക്കാറിന്റെ ഉറപ്പ് കണക്കിലെടുത്താണ് നിലപാട് മാറ്റുന്നതെന്ന് എം.എൽ.എമാ൪ ആവ൪ത്തിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഹരിതവാദികൾ എമ൪ജിങ് കേരളക്കെതിരെ താക്കീതുമായി സ൪ക്കാറിനെതിരെ രംഗത്തുവന്നത്. സുസ്ഥിര വികസനമാണ് സ൪ക്കാറിന്റെ ലക്ഷ്യമെങ്കിലും എമ൪ജിങ് കേരളയിലെ എല്ലാ പദ്ധതികളും സ൪ക്കാ൪ പൂ൪ണ പരിശോധനക്ക് വിധേയമാക്കണമെന്നത് അടക്കം ശക്തമായ താക്കീതുമായായിരുന്നു എം.എൽ.എമാ൪ ബ്ലോഗിലൂടെ രംഗത്തുവന്നത്. അതിനിടെ, ഇൻക്വൽ മാനേജിങ് ഡയറക്ട൪ ചുമതലയിൽനിന്ന് മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയും മുൻമന്ത്രി ആ൪. ബാലകൃഷ്ണപിള്ളയുടെ മരുമകനുമായ ടി. ബാലകൃഷ്ണനെ ഒഴിവാക്കണമെന്ന് ടി.എൻ. പ്രതാപൻ എം.എൽ.എ ആവശ്യപ്പെട്ടു. സ൪ക്കാ൪ ഭൂമി വ്യാപകമായി ഇൻകെൽ സ്വകാര്യമേഖലക്ക് കൈമാറാൻ ശ്രമിക്കുന്നതായുള്ള ആരോപണത്തെ തുട൪ന്നാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും പ്രതാപൻ പറഞ്ഞു. ഇൻകെല്ലിനെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.26 ശതമാനം സ൪ക്കാ൪ ഓഹരിയും 74 ശതമാനം സ്വകാര്യ പങ്കളാത്തവുമുള്ള ഇൻകെൽ എമ൪ജിങ് കേരളയിലൂടെ ഭൂമി കച്ചവടത്തിന് ശ്രമിക്കുകയാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.