അലക്കാനിറങ്ങിയ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വീടിനടുത്ത കുളത്തിൽ അലക്കാനിറങ്ങിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നഞ്ഞമ്പ്ര പഞ്ചായത്തിൽ തെയ്യാല ജി.യു.പി സ്കൂളിന് സമീപം സഈദിന്റെ ഭാര്യ ഇയ്യാത്തുവാണ് (45) മരിച്ചത്.

രാവിലെ അലക്കാൻ പോയ ഇവരെ 11 മണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാത്തുവിന് രണ്ട് കുട്ടികളുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.