തിരുവനന്തപുരം: പണമിടപാട് സ്ഥാപനങ്ങളും വ്യക്തികളും അമിത പലിശ ഈടാക്കി പൊതുജനങ്ങളെയും ക൪ഷകരെയും കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്നതിനെതിരെയുള്ള ഓ൪ഡിനൻസ് ഗവ൪ണ൪ ഒപ്പിട്ടതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് അമിതപലിശ ഈടാക്കുന്നത് നിരോധിച്ചു. നിയമം ലംഘിക്കുന്നവ൪ക്ക് മൂന്ന് വ൪ഷം വരെ കഠിനതടവും 50,000 രൂപ പിഴയും നൽകാവുന്ന വ്യവസ്ഥകളോടെയാണ് ഓ൪ഡിനൻസ്.
നിലവിൽ അധികപലിശ ഈടാക്കുന്നവ൪ക്കും അധിക പലിശ നൽകി കടമെടുത്തവ൪ക്കും കോടതിയിൽ അപേക്ഷ സമ൪പ്പിച്ച് അവരുടെ ഇടപാട് മര്യാദാപലിശയിൽ തീ൪പ്പാക്കാവുന്നതാണ്. അധിക പലിശ വഴി ആരെങ്കിലും ആത്മഹത്യ ചെയ്താൽ കടംനൽകിയവ൪ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാൻ ഓ൪ഡിനൻസിൽ വ്യവസ്ഥയുണ്ട്. ഓ൪ഡിനൻസിലെ വ്യവസ്ഥകൾ സാധാരണക്കാ൪ക്കും കൃഷിക്കാ൪ക്കും ഏറെ ആശ്വാസം നൽകുമെന്നും നിലവിൽ അമിതപലിശ കൊടുത്തുകൊണ്ടിരിക്കുന്നവ൪ക്ക് നിയമ പരിരക്ഷ നൽകുമെന്നും മന്ത്രി പറഞ്ഞു.
ഇത് ചരിത്ര വിജയമാണെന്നും നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ ഒരു പുതിയ നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.