എതിരാളിയെ കുടുക്കാന്‍ സെന്തില്‍ മുമ്പും കെണിയൊരുക്കി

കോട്ടയം: റെയിൽവേ ട്രാക്കിൽ പൈപ്പ് ബോംബ് സ്ഥാപിക്കാൻ സെന്തിലിന് പ്രേരണ മറ്റൊരാളെ കേസിൽകുടുക്കാൻ നടപ്പാക്കിയ പദ്ധതി വിജയം കണ്ടത്. വെളിയനാടിന് സമീപം എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് കല്ലെറിയുകയും ഇത് മറ്റൊരാളെന്ന് വരുത്തിതീ൪ത്ത് കേസിൽ കുരുക്കാൻ കഴിഞ്ഞതാണ് സെന്തിലിന് തോമസിനെ കുടുക്കാൻ ബോംബ് പദ്ധതി തയാറാക്കാൻ ആത്മവിശ്വാസം നൽകിയത്.
വെളിയന്നൂ൪ പാലക്കുഴി രാജേഷാണ് (34) സെന്തിലിൻെറ കുതന്ത്രത്തിൽ കുടുങ്ങി പൊലീസ് പിടിയിലാവുകയും കേസിൽ കുരുങ്ങുകയുംചെയ്ത് റിമാൻഡിലായത്. വെളിയനാട് തോട്ടപ്പള്ളി ഗുരുമന്ദിരത്തിന് നേരെ കല്ലെറിഞ്ഞ് കേടുപാട് വരുത്തുകയും അത് രാജേഷ് ആണെന്ന് വരുത്തിതീ൪ക്കുകയുമായിരുന്നു. ഏഴ് മാസം മുമ്പായിരുന്നു സംഭവം. ഗുരുമന്ദിരങ്ങൾക്ക് നേരെ വ്യാപക അക്രമണം നടന്ന സമയംകൂടിയായിരുന്നു അത്. സെന്തിൽ വെളിയന്നൂ൪ സ്വദേശിയായ പെൺകുട്ടിയുമായി ഇഷ്ടത്തിലായി. ഇത് അറിഞ്ഞ് ബന്ധുക്കൾ ഇയാളെ കൈകാര്യം ചെയ്തു. മ൪ദനത്തിന് നേതൃത്വം നൽകിയ രാജേഷിനെ കുടുക്കാൻ സെന്തിൽ പദ്ധതിയിട്ടു.
 ഗുരുമന്ദിരത്തിന് കല്ലെറിഞ്ഞ് കേടുപാട് വരുത്തിയ ശേഷം കറുത്ത പെയിൻറ് ഒഴിക്കുകയും ചെയ്തു. ഇത് ചെയ്തത് രാജേഷാണെന്ന് വരുത്തിതീ൪ക്കാൻ ഒരു പേഴ്സിൽ രാജേഷിൻെറ പേര് എഴുതിയ കടലാസ് തിരുകി ഗുരുമന്ദിരത്തിന് സമീപം ഉപേക്ഷിച്ചു.
പൊലീസ് അന്വേഷണത്തിൽ പഴ്സ് ലഭിക്കുകയും രാജേഷ് അറസ്റ്റിലാകുകയും ചെയ്തു. ഈ സംഭവത്തിൽ കേസ് അന്വേഷണത്തിലാണ്. രാജേഷിനെ കുടുക്കാൻ ഉപയോഗിച്ച തന്ത്രംതന്നെ തോമസിനെ കുടുക്കാൻ പ്രയോഗിച്ചെങ്കിലും അതിബുദ്ധി പാളം തെറ്റുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.