കോന്നി: വിവാഹത്തിന് അവധി കിട്ടാത്തതിനാൽ വരനു പകരം സഹോദരി വധുവിന്റെ കഴുത്തിൽ താലി ചാ൪ത്തുന്നു. പത്തനം തിട്ട കോന്നിയിലാണ് വേറിട്ട വിവാഹം. കളത്തിൽ നൂറനാട് സുനിൽ കുമാറിനാണ് വിവാഹ ദിനത്തിൽ കല്യാണ മണ്ഡപത്തിൽ കാലെടുത്തുവെക്കാനാവാതെ പോയത്. അബൂദാബിയിലെ കമ്പനിയിൽ ആണ് സുനിൻ കുമാറിന് ജോലി. ഇന്നലെ വൈകിട്ട് നാട്ടിലെത്തേണ്ടതായിരുന്നു. തണ്ണിത്തോട് മുല്ലശ്ശേരി മോഹനൻ-വൽസല ദമ്പതികളുടെ മകളായ വിദ്യയാണ് വധു. ഇന്നു 11.53നും 55നും ഇടയിലുള്ള മുഹൂ൪ത്തത്തിലാണ് ചടങ്ങ്. തണ്ണിത്തോട് സെന്റ് ആന്റണീസ് പാരിഷ്ഹാളിൽ ആണ് വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.