കുണ്ടറ: വികലാംഗനും രോഗിയുമായ പിതാവിനെ മ൪ദിച്ച മകൻ മാതാവിന്റെ അടിയേറ്റ് മരിച്ചു. മുളവന പുന്നത്തടം പരുത്തിയിൽ വലിയവിളവീട്ടിൽ മുസ്തഫയുടെയും സുൽബ്ധിന്റെയും മകൻ മുഹമ്മദ് ഷാഫി (30) ആണ് മരിച്ചത്. കൊലക്കേസ് പ്രതിയായ ഇയാൾ മാതാവിനോട് പണം ആവശ്യപ്പെട്ടിട്ട് നൽകാത്തത്തിന്റെ ദേഷ്യത്തിൽരോഗിയായി കിടക്കുന്ന പിതാവിനെ മ൪ദിക്കുകയായിരുന്നു. മൽപിടുത്തത്തിനിടെ മകന്റെ കൈയിലുണ്ടായിരുന്ന പട്ടിയലുകഷണം പിടിച്ചുവാങ്ങി മാതാവ് അടിക്കുകയായിരുന്നു. അബദ്ധത്തിൽ തലയ്ക്കേറ്റ അടിയാണ് മരണത്തിന് കാരണമായത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
മദ്യപിച്ച് ഓടയിൽ വീണ് തലക്ക് പരിക്കേറ്റ് മരിച്ചു എന്നാണ് ആദ്യം പൊലീസ് മനസ്സിലാക്കിയിരുന്നത്. എന്നാൽ രാത്രിയോടെ മാതാവ് പൊലീസിനോട് സത്യം പറയുകയായിരുന്നു. ഇവ൪ പൊലീസ് കസ്റ്റഡിയിലാണ്.
ഷാഫി അവിവാഹിതനാണ്. 2005ൽ ഉമയനല്ലൂരിൽ താമസിക്കുന്ന കാലത്ത് ഏഴാം ക്ളാസുകാരിയെ വിവാഹംചെയ്തു നൽകാത്തതിന്റെ പ്രതികാരമായി പെൺകുട്ടിയുടെ പിതാവ് നവാസിനെ വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ്. വീട്ടിൽ ശല്യംവ൪ധിച്ചപ്പോൾ കുണ്ടറ പൊലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച സ്റ്റഷനിൽ വിളിച്ച് താക്കീത്ചെയ്ത് വിട്ടയച്ചിരുന്നു. സഹോദരങ്ങൾ: സീനത്ത്, ഷാനിഫ. കുണ്ടറ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.