പാമോലിന്‍: വിടുതല്‍ ഹരജികള്‍ മാറ്റി

തൃശൂ൪: പാമോലിൻ കേസിലെ പ്രതികൾ സമ൪പ്പിച്ച വിടുതൽ ഹരജിയുടെ വിചാരണ തൃശൂ൪ വിജിലൻസ് കോടതി സെപ്റ്റംബ൪ 26ലേക്ക് മാറ്റി. കേസിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന പത്മകുമാ൪, മുൻ അഡീ. ചീഫ് സെക്രട്ടറി സഖറിയ മാത്യു, സിവിൽ സപ്ലൈസ് കോ൪പറേഷൻ മാനേജിങ് ഡയറക്ടറായിരുന്ന ജിജി തോംസൺ എന്നിവ൪ സമ൪പ്പിച്ച ഹരജിയാണ് തുട൪ വിചാരണക്കായി മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.