മാനിന്‍െറ ജഡവുമായി അഞ്ചു പേര്‍ അറസ്റ്റില്‍

സുൽത്താൻ ബത്തേരി: ജീപ്പിൽ മാനിൻെറ ജഡവുമായി വന്ന അഞ്ച് തമിഴ്നാട് സ്വദേശികളെ മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാ൪ഡൻ എം.കെ. രഞ്ജിത്തിൻെറ നേതൃത്വത്തിലുള്ള വനപാലക സംഘം അറസ്റ്റ് ചെയ്തു. പാട്ടവയൽ സ്വദേശികളായ തിലകൻ (29), അജയൻ (24), നിയാസ് (21), ആരോമൽ (28), വിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ യാത്ര ചെയ്തിരുന്ന ജീപ്പും, ജീപ്പിലുണ്ടായിരുന്ന കൂരമാനിൻെറ ജഡവുംകസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച പു൪ച്ചെ മൂന്നോടെയാണ് സംഭവം. ഊട്ടി-സുൽത്താൻ ബത്തേരി പാതയിൽ പാട്ടവയലിനടുത്ത കൊല്ലിവളവിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന മാൻ, സംഘം യാത്ര ചെയ്തിരുന്ന ജീപ്പിടിച്ച് ചാവുകയായിരുന്നു. മാനിൻെറ ജഡം ജീപ്പിലെടുത്തിട്ട് യാത്ര തുട൪ന്ന സംഘം പഴൂരിൽ ഫോറസ്റ്റ് നൈറ്റ് പട്രോളിങ് പാ൪ട്ടിയുടെ മുമ്പിൽപെടുകയായിരുന്നുവെന്ന് വനപാലക൪ പറഞ്ഞു.അസി. വൈൽഡ് ലൈഫ് വാ൪ഡനോടൊപ്പം ഫോറസ്റ്റ൪മാരായ ശിവശങ്കരൻ, ജോസ്, ഗാ൪ഡുമാരായ നാസ൪, ഗണേഷ്ബാബു എന്നിവരാണ് വനപാലക സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.