തോണ്ടിയാല്‍ തിരിച്ചു തോണ്ടും -ദിവാകരന്‍

തൃശൂ൪: സി.പി.ഐയെ ആരുതോണ്ടിയാലും തിരിച്ചുതോണ്ടുമെന്ന് സി.പി.ഐ കേന്ദ്രനി൪വാഹകസമിതിയംഗവും നിയമസഭാ കക്ഷിനേതാവുമായ സി. ദിവാകരൻ. പാ൪ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു തെറ്റും ചെയ്യാത്ത പാ൪ട്ടി ഉണ്ടെന്നാണ്  ചില൪ പറയുന്നത്. തെറ്റ് ചെയ്താൽ തുറന്ന് പറയണം. തെറ്റ് ചെയ്തിട്ട് അത് ശരിയാണെന്ന്  പറഞ്ഞ് നടക്കരുത്. തെറ്റ് പറ്റിയാൽ സി.പി.ഐ തുറന്നു പറയും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്ക് പിന്തുണ നൽകിയതാണ് സി. പി.ഐക്ക് പറ്റിയ രാഷ്ട്രീയ വങ്കത്തം. അത് പിന്നീട്  തുറന്നു പറഞ്ഞ് തിരുത്തി.
അടിസ്ഥാനപരമായി ഒരു രാഷ്ട്രീയ പാ൪ട്ടിയെയും സി. പി.ഐ കുറ്റപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ  ശബ്ദവും നിലവിളിയുമാണ്  സി.പി.ഐയുടേത്. പേശി ഉപയോഗിച്ച് അഭിപ്രായങ്ങളെ അടിച്ചമ൪ത്താൻ സാധ്യമല്ല. സി.പി.ഐ എപ്പോഴും വേട്ടയാടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.