Posted On
date_range Updated On
date_range കോതമംഗലത്ത് നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു
കൊച്ചി: മൂന്ന് നഴ്സുമാ൪ ഉയ൪ത്തിയ ആത്മഹത്യ ഭീഷണി ഫലിച്ചു; 115 ദിവസം നീണ്ട സമരത്തിന് വിജയകരമായ പരിസമാപ്തി. ഒരു നാടിനെ മുഴുവൻ രണ്ടുദിവസം ആശങ്കയുടെ മുൾമുനയിൽ നി൪ത്തിയ ശേഷമാണ് കോതമംഗലം മാ൪ ബസേലിയസ് ആശുപത്രിയിലെ നഴ്സുമാ൪ നടത്തിയ സമരം വിജയത്തിലേക്ക് നീങ്ങിയത്. സമരരംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻെറ നേതൃത്വത്തിൽ രാത്രി വൈകി നടത്തിയ ച൪ച്ചയിലാണ് സമരം ഒത്തുതീ൪ന്നത്. നഴ്സുമാ൪ ഉന്നയിച്ച ആവശ്യങ്ങളും സേവന- വേതന വ്യവസ്ഥകളിലെ മാറ്റങ്ങളും സംബന്ധിച്ച് ഈ മാസം 19 ന് ച൪ച്ച നടത്തി തീരുമാനമെടുക്കാമെന്ന് മാനേജ്മെൻറ് സമര സമിതിക്ക് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.