Posted On
date_range Updated On
date_range മണിപ്പൂരില്‍ സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ സ്ഫോടനം
ഇംഫാൽ: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ മണിപ്പൂരിൻെറ വിവിധ ഭാഗങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ നാലു പേ൪ക്ക് പരിക്കേറ്റു.
തൗബാൽ ജില്ലയിൽ രാവിലെ എട്ടു മണിയോടെ ഒരു മേള നടക്കുന്ന ഗ്രൗണ്ടിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ഇതിലാണ് നാലുപേ൪ക്ക് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണെന്നാണ് പറയുന്നത്.
മുഖ്യമന്ത്രി ഇബോബി സിങ് മണിപ്പൂ൪ റൈഫിൾസ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുന്ന സമയത്താണ് രണ്ടു കിലോമീറ്റ൪ അകലെ മറ്റ് മൂന്നു സ്ഫോടനങ്ങൾ നടന്നത്.
അക്രമം വെടിഞ്ഞ് സമൂഹത്തിൻെറ മുഖ്യധാരയിലെത്തണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി തീവ്രവാദികളോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.