കു​രി​ശു​ങ്ക​ൽ പാ​ലം പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു

മേ​ലു​കാ​വ്: പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കു​രി​ശു​ങ്ക​ൽ പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ വി​വ​രം മ​ന​സ്സി​ലാ​ക്കി​യ മാ​ണി സി. ​കാ​പ്പ​ൻ ബ​ജ​റ്റി​ൽ പ​ണം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​റി​നെ സ​മീ​പി​ക്കു​ക​യും അ​ഞ്ച് കോ​ടി 2022-23 വ​ർ​ഷം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വീ​തി കു​റ​ഞ്ഞ പാ​ലം പു​തു​ക്കി​പ്പ​ണി​യു​വാ​ൻ സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്നു പേ​രു​ടെ സ്ഥ​ലം ആ​വ​ശ്യ​മാ​യി വ​ന്നു. സ്ഥ​ലം ന​ൽ​കി​യ എ​ബ്രാ​ഹം മാ​രി​പ്പു​റ​ത്ത്, ടോ​മി ഫ്രാ​ൻ​സി​സ് പു​ളി​ക്ക​ൽ, രാ​ജ​മ്മ ത​മ്പി കു​മ്മ​ട്ടി​യി​ൽ എ​ന്നി​വ​രു​ടെ സ​ന്മ​ന​സ്സി​ന് എം.​എ​ൽ.​എ ന​ന്ദി പ​റ​ഞ്ഞു.

അ​ന്തീ​നാ​ട് മേ​ലു​കാ​വ് മേ​ജ​ർ ഡി​സ്ട്രി​ക്റ്റ് റോ​ഡി​ൽ 18 മീ​റ്റ​ർ നീ​ള​വും ഒ​മ്പ​തേ​മു​ക്കാ​ൽ മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. പാ​ലം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ഇ​ല്ലി​ക്ക​ൽ​ക്ക​ല്ല് തു​ട​ങ്ങി​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. കു​രി​ശു​ങ്ക​ൽ പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ സ​ഹാ​യം എം.​എ​ൽ.​എ അ​ഭ്യ​ർ​ഥി​ച്ചു. പാ​ലം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി സ്ക​റി​യ, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ടോ​മി, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ മ​റി​യാ​മ ഫെ​ർ​ണാ​ണ്ട​സ്, എം.​എ​സ് സു​നി​ൽ, പ്ര​സ​ന്ന സോ​മ​ൻ, പി.​ഡ​ബ്ല്യു.​ഡി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ റാ​ണി വി​ജ​യ​ല​ക്ഷ്മി, ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ​ന്തോ​ഷ് കു​മാ​ർ, കി​ര​ൺ ലാ​ൽ, നീ​നു ലി​ജോ, ര​മ്യ, കോ​ൺ​ട്രാ​ക്റ്റ​ർ​മാ​രാ​യ ആ​ന്‍റ​ണി, ബി​നോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kurisungal Bridge reconstruction work begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.