പാലാക്കരി ഫിഷ് ഫാമിൽ കരിമീൻ ഹാച്ചറിയിൽ ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ കരിമീനുകളെ നിക്ഷേപിക്കുന്നു 

ഫാമുകളിലെ വിനോദസഞ്ചാര വികസനത്തിന് ഊന്നൽ: മന്ത്രി അബ്ദുൽ ഗഫൂർ

വൈക്കം: ഉൾനാടൻ മത്സ്യസമ്പത്തും വിപണനവും വർധിപ്പിക്കാനും മത്സ്യ ഫെഡിന്‍റെ ഫാമുകളിലെ വിനോദസഞ്ചാര വികസനത്തിനും ഊന്നൽ നൽകുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. മത്സ്യ ഫെഡിന്‍റെ വൈക്കം ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാമിൽ കരിമീൻ ഹാച്ചറി, ബയോഫ്ലോക് യൂനിറ്റ്, ലൈവ് ഫിഷ് വെൻഡിങ് സെന്‍റർ എന്നിവയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉൾനാടൻ മേഖലയിൽ മത്സ്യ ഉൽപാദനം വർധിപ്പിക്കാൻ ഗുണമേന്മയുള്ള കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ നൂതന സങ്കേതികവിദ്യയുടെ പിൻബലമുള്ള ഹൈടെക് ഹാച്ചറികളാണ് സർക്കാർ തുടങ്ങുന്നത്. ഈ ഹാച്ചറികൾ ഉൾനാടൻ മത്സ്യമേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തി.

മത്സ്യകൃഷി മേഖലയിലെ ആധുനികവത്കരണം, ഉൽപാദന വർധനവ്, സാങ്കേതികവിദ്യയുടെ പ്രചാരണം എന്നിവ ലക്ഷ്യമാക്കി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ ഫെഡ് പാലാക്കരി ഫിഷ് ഫാമിൽ സജ്ജീകരിച്ച കരിമീൻ വിത്ത് ഉൽപാദനകേന്ദ്രം, ബയോ ഫ്ലോക്ക് യൂനിറ്റ്, ലൈവ് ഫിഷ് വെൻഡിങ് യൂനിറ്റ് എന്നിവ ഉൾനാടൻ മത്സ്യ മേഖലക്ക് കരുത്താകുമെന്ന് ഫ്രാൻസിസ് ജോർജും കെ. ബിനിമോനും പറഞ്ഞു.

മത്സ്യ ഫെഡ് മാനേജിങ് ഡയറക്ടർ അജിത് കോളശേരി റിപ്പോർട്ട് അവതരിപ്പിച്ചു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ സണ്ണി, വൈസ് പ്രസിഡന്‍റ് ദേവീകൃഷ്‌ണ, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എസ്. ബാബു, എസ്. ബാഹുലേയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എൻ. സിബി, പഞ്ചായത്ത് അംഗങ്ങളായ റഷീദ് മങ്ങാടൻ, റെജി മേച്ചേരി, ആശ ബാബു, ഫിഷറീസ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ജോയിസ് എബ്രഹാം, മത്സ്യ ഫെഡ് കോട്ടയം ജില്ല മാനേജർ പി. ശ്രീകുമാർ തുടങ്ങിയവർ പങ്കടുത്തു.

Tags:    
News Summary - Focus on Farm Tourism Development: Minister Ghafoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.