വീ​ട് കു​ത്തി​ത്തു​റ​ന്ന് ഏ​ഴ​ര പ​വ​ൻ മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: വീ​ട് കു​ത്തി​ത്തു​റ​ന്ന് ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച​യാ​ളെ ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ക്കൊ​ടി​ത്താ​നം മാ​ലൂ​ർ​ക്കാ​വ് പു​തു​പ്പ​റ​മ്പി​ൽ ഇ​സ്മ​യി​ൽ(46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ച​ങ്ങ​നാ​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം എ​സ്.​എ​ച്ച് ന​ഗ​റി​ൽ ഡോ. ​ഇ​ക്ബാ​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണം അ​പ​ഹ​രി​ച്ച​ത്.

ഡോ​ക്ട​റും കു​ടും​ബ​വും ഹ​രി​പ്പാ​ട് സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പോ​യ സ​മ​യ​ത്ത് രാ​ത്രി 12നു ​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച വീ​ട്ടു​കാ​ർ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് പു​റ​കു​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി മോ​ഷ​ണം ന​ട​ന്ന​താ​യി മ​ന​സ്സി​ലാ​യ​ത്. വീ​ട്ടി​ന​ക​ത്ത് പ​രി​ശോ​ധി​പ്പോ​ഴാ​ണ് അ​ല​മാ​രി​യി​ൽ വെ​ച്ചി​രു​ന്ന സ്വ​ർ​ണം മോ​ഷ​ണം പോ​യ​താ​യി മ​ന​സ്സി​ലാ​ക്കി​യ​തും തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തും. പൊ​ലീ​സ് സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വി​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു. ഇ​തു​പ്ര​കാ​രം ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ മാ​ലൂ​ർ​കാ​വി​ലെ വീ​ടി​നു സ​മീ​പ​ത്ത് നി​ന്ന്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

മോ​ഷ്ടി​ച്ച ഏ​ഴ​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 23,770 രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. മോ​ഷ്ടി​ച്ച സ്വ​ർ​ണ​ത്തി​ൽ​നി​ന്ന്​ നാ​ലു ഗ്രാം ​വ​രു​ന്ന ക​മ്മ​ൽ കു​രു​ശു​മൂ​ട് സ്വ​കാ​ര്യ ധ​ന ഇ​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വെ​ച്ചി​രു​ന്നു. പ​ണ​യം വെ​ച്ച സ്വ​ർ​ണ​വും ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ പൊ​ലീ​സ് വീ​ണ്ടെ​ടു​ത്തു. പ​ണ​യം വെ​ച്ച് കി​ട്ടി​യ രൂ​പ​യാ​ണ് ഇ​യാ​ളു​ടെ കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ കേ​സു​ക​ളി​ൽ മു​മ്പും ശി​ക്ഷി​ക്ക​പ്പെ​ട്ട​യാ​ളാ​ണ് പ്ര​തി. പ്ര​തി​യു​ടെ വാ​ഹ​ന​വും ക​ണ്ടെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ്ര​തി​യെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ച​ങ്ങ​നാ​ശ്ശേ​രി ഡി.​വൈ.​എ​സ്.​പി എ​സ്. ആ​സാ​ദ്, എ​സ്.​എ​ച്ച്.​ഒ അ​നി​ൽ ജോ​ർ​ജ്, എ​സ്.​ഐ. ബി​നി​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജൂ​ഡ്, പ്ര​ദീ​പ്, സ​തീ​ഷ്, ക​ലേ​ഷ്, സൈ​നി, അ​ൻ​വ​ർ, നി​യാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

25 വ​ർ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: പൊ​ലീ​സി​നെ​യും കോ​ട​തി​യെ​യും വെ​ട്ടി​ച്ച് 25 വ​ർ​ഷ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ അ​ടി​പി​ടി​ക്കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. ക​രാ​പ്പു​ഴ വെ​ളൂ​ർ അ​റു​പ​ത്തി​ൽ​ചി​റ​യി​ൽ വീ​ട്ടി​ൽ സേ​തു​രാ​ജ​ൻ (50)നെ ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ൽ​നി​ന്ന്​ വെ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​യം ബേ​ക്ക​റി ജ​ങ്ഷ​നി​ൽ 2001ൽ ​ന​ട​ന്ന അ​ടി​പി​ടി​ക്കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ സേ​തു​രാ​ജ​ൻ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്ര​ത്യേ​ക സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

സി.​ഐ അ​നൂ​പ് ജോ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ, മ​നോ​ജ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, പ്ര​ദീ​പ്, ബാ​ല​ഗോ​പാ​ൽ, സെ​ബി​ൻ, അ​നൂ​പ് കൃ​ഷ്ണ​ൻ, അ​നൂ​പ് ച​ന്ദ്ര​ൻ, രാ​ഹു​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Man arrested for breaking into house and stealing 7.5 sovereigns of gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.