ലഹരിക്കെതിരെ സംഘടിപ്പിച്ച തൂഫാൻ കൂട്ടയോട്ടം ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.

ആഷാദ് ഫ്ലാഗ്ഒാഫ് ചെയ്യുന്നു



ലഹരിക്കെതിരെ തൂഫാൻ കൂട്ടയോട്ടം

കോട്ടയം: പാക്കിൽ പൗരസമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ തൂഫാൻ കൂട്ടയോട്ടം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. ആഷാദ് കൂട്ടയോട്ടം ഫ്ലാഗ്ഒാഫ് ചെയ്തു. പള്ളം സെന്‍റ് പോൾസ് സ്കൂൾ മൈതാനം, ബുക്കാന സ്കൂൾ മൈതാനം എന്നിവിടങ്ങളിൽനിന്നും വിവിധ സ്കൂളുകളിലെ കുട്ടികൾ കലാരൂപങ്ങൾ, ഫ്ലാഷ് മോബുകൾ, ബാൻഡ് സെറ്റുകൾ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച കൂട്ടയോട്ടം പാക്കിൽ സെന്‍റ് തോമസ് പാരിഷ് ഹാളിൽ സമാപിച്ചു. തുടർന്നുനടന്ന പൊതുസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. നാട്ടകം സുരേഷ് എം.എൽ.എ മുഖ്യാതിഥിയായി.

പൗരസമിതി പ്രസിഡന്‍റ് വി. കൃഷ്ണമൂർത്തി, റേ മാത്യു, ബേബി അലക്സ്‌, സി.വി. ബോസ്, ഡെന്നിസ് തോമസ്, മനോജ്‌ വി. മാത്യു, ലിസിമോൾ സാബു, സിന്ധു സന്തോഷ്‌, ടി.പി. പൈലി, ജിജോ ജോസഫ്, ഹാലി ജോസഫ്, റോണി ജോസഫ് എന്നിവർ പങ്കെടുത്തു. ലഹരിക്കെതിരെ അസിസ്റ്റന്‍റ് എക്സ്സൈസ് ഇൻസ്‌പെക്ടർ വി. ജയരാജ്‌ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ശ്രദ്ധേയമായി. പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്തു.

Tags:    
News Summary - Thufaan Anti-Drug Run Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.