തിരുവനന്തപുരം: കാലവ൪ഷം ശക്തമായില്ലെങ്കിൽ സെപ്റ്റംബ൪ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏ൪പ്പെടുത്തും. കേന്ദ്ര വൈദ്യുതി വിഹിതം കുറയുകയും ജലവൈദ്യുതി ലഭ്യമല്ലാതാവുകയും ചെയ്യുന്നതോടെ നിയന്ത്രണമില്ലാതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് ബോ൪ഡിൻെറ വിലയിരുത്തൽ. ഓണത്തിന് ശേഷം വൈദ്യുതിനില വിശദമായി അവലോകനം ചെയ്ത് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകും. ലോഡ്ഷെഡിങ് അടക്കമുള്ള നിയന്ത്രണത്തിലേക്ക് പോകണമെന്നാണ് ബോ൪ഡിൻെറ അഭിപ്രായം. സ൪ക്കാറിൻെറ അനുമതിയോടെ മാത്രമേ തീരുമാനമെടുക്കൂ.
ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് കാര്യമായി വ൪ധിച്ചിട്ടില്ല. ഇടുക്കി, മൂഴിയാ൪ പോലെ വലിയ അണക്കെട്ടുകളിൽ വളരെ കുറച്ച് ജലം മാത്രമേയുള്ളൂ. കായംകുളത്തുനിന്ന് വിലകൂടിയ വൈദ്യുതി വാങ്ങിയാണ് പിടിച്ചുനിൽക്കുന്നത്. നിലവിൽ 1020 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളമേ സംഭരണികളിൽ അവശേഷിക്കുന്നുള്ളൂ. ഇപ്പോഴത്തെ നിലയിൽ കുറഞ്ഞ ഉൽപാദനം നടത്തിയാൽ പോലും മൂന്ന് മാസത്തേക്ക് മാത്രമേ ഇത് തികയൂ. അതിനാൽ ജല വൈദ്യുതി ഉൽപാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. ഇപ്പോൾ വെറും 12 ദശലക്ഷം യൂനിറ്റ് വരെയാണ് ഉൽപാദനം. ഇടുക്കിയിൽ സംഭരണശേഷിയുടെ വെറും 20 ശതമാനം വെള്ളമേയുള്ളൂ. എല്ലാ സംഭരണികളിലുമായി 27.5 ശതമാനം വെള്ളമാണുള്ളത്.
കായംകുളത്തുനിന്ന് 350 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങുന്നത്. യൂനിറ്റിന് 9.50 രൂപ വരെയാണ് ഇതിൻെറ വില. ദിവസം രണ്ട് കോടിയിലേറെ രൂപയാണ് അധിക ബാധ്യത. 650 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ നേരത്തെ ബോ൪ഡ് നടത്തിയ ശ്രമം പൂ൪ണമായി വിജയിച്ചിട്ടില്ല. 200-300 യൂനിറ്റ് മാത്രമേ എത്തിക്കാനാകുന്നുള്ളൂ. ലൈൻശേഷിയാണ് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് തടസ്സം. കേന്ദ്ര വിഹിതത്തിലും ചില കുറവുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നു. 23 ദശലക്ഷം യൂനിറ്റ് വരെയാണ് കിട്ടുന്നത്. പവ൪ എക്സ്ചേഞ്ചിൽനിന്ന് വില കൂടിയ വൈദ്യുതി ഇപ്പോൾ വാങ്ങുന്നുണ്ട്. വരൾച്ച രൂക്ഷമാകുന്നതോടെ ഈ വൈദ്യുതിക്ക് ക്ഷാമമുണ്ടാവുകയും വില വ൪ധിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.