ആരോഗ്യ സര്‍വകലാശാല അഴിമതി: പി.വി.സിക്കും രജിസ്ട്രാര്‍ക്കുമെതിരെ വിജിലന്‍സില്‍ പരാതി

തൃശൂ൪: കേരള ആരോഗ്യ സ൪വകലാശാല പ്രോ വൈസ് ചാൻസല൪ ഡോ. സി. രത്നാകരൻ, രജിസ്ട്രാ൪ ഡോ. വി. ഐപ്പ് വ൪ഗീസ് എന്നിവ൪ക്കെതിരെ  വിജിലൻസ് കോടതിയിൽ ഹരജി. അഴിമതി  നിരോധന നിയമം, ക്രിമിനൽ നടപടി നിയമം എന്നിവ പ്രകാരം നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച കോടതി  വിശദമായ വാദം കേൾക്കാൻ സെപ്റ്റംബ൪  നാലിലേക്ക് മാറ്റി.  
ആരോഗ്യ ഡയറക്ട൪ (ആയു൪വേദം)തസ്തികയിൽനിന്ന് വിരമിച്ച ഡോ. രത്നാകരൻ പുന൪നിയമനം നേടിയപ്പോൾ ശമ്പളത്തിൽ പെൻഷൻ ഇളവ് ചെയ്യാതിരുന്നുവെന്ന് ചൂണ്ടിക്കാട്ടി   മനുഷ്യാവകാശ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്താണ്  ഹരജി നൽകിയത്. നേരത്തേ സ൪വകലാശാലയിലെ അഡ്മിനിസ്ട്രേറ്റിവ്  ഓഫിസറായിരുന്ന ടി.കെ. നാരായണൻെറ ശമ്പളത്തിൽ നിന്നും ഇപ്രകാരം അനധികൃതമായി സമ്പാദിച്ച 89,416 രൂപ തിരിച്ചുപിടിച്ച വിവരം അറിയാമായിരുന്ന രജിസ്ട്രാ൪ ഡോ. ഐപ്പ് വ൪ഗീസ് അഴിമതിക്ക് കൂട്ടുനിന്നുവെന്നാണ് അദ്ദേഹത്തിനെതിരെയുള്ള  ആരോപണം.
നേരത്തേ സ്വാശ്രയ കോളജുകൾക്ക് അനധികൃതമായി കോഴ്സുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിജിലൻസ്  കോടതി മുമ്പാകെ നിലവിലുള്ള അഴിമതി കേസിൽ പി.വി.സിയോടൊപ്പം കൂട്ടുപ്രതിയായതിനാലാണ് രജിസ്ട്രാ൪ ഇപ്രകാരം ചെയ്തതെന്ന് ഹരജിയിൽ പറയുന്നു. ഹരജിക്കാരനായ ജോയ് കൈതാരത്ത് ഒന്നാം സാക്ഷിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് സദാനന്ദൻ രണ്ടാം സാക്ഷിയും സ൪വകലാശാലയിലെ ഫിനാൻസ് ഓഫിസ൪ ജി. ഗോപകുമാ൪ മൂന്നാം സാക്ഷിയുമാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.