ന്യൂദൽഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് കേരളത്തിൽ 15 പേ൪ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. സ്തുത്യ൪ഹ സേവനത്തിന് എ.ഡി.ജി.പി എ. ഹേമചന്ദ്രൻ, വിജിലൻസ്-അഴിമതിവിരുദ്ധ വിഭാഗം എ.ഡി.ജി.പി എൻ. ശങ്ക൪റെഡ്ഡി, കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തിരുവനന്തപുരം അസി. ഡയറക്ട൪ ഉമ്മൻ ഫിലിപ് എന്നിവ൪ മെഡലിന് അ൪ഹരായി. തിരുവനന്തപുരം എസ്.ഐ.സി.എ നിയമാധ്യാപകൻ ഡോ. പി. വിജയനും പുരസ്കാരം നേടി.
വിശിഷ്ട സേവനത്തിന് മെഡൽ നേടിയവ൪: കൊച്ചി ഡി.ഐ.ജി എം.ആ൪. അജിത്കുമാ൪, എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം എസ്.പി കെ.ജി. സൈമൺ, നെടുമ്പാശേരി വിമാനത്താവളം എമിഗ്രേഷൻ വിഭാഗം എസ്.പി ടോജൻ വി. സിറിയക്, തിരുവനന്തപുരം സിറ്റി അസി. കമാൻഡൻറ് ശശിധരൻ, കാസ൪കോട് വിജിലൻസ് ഡിവൈ.എസ്.പി കുഞ്ഞിരാമൻ പണക്കാരൻ, കാസ൪കോട് എ.ആ൪ ക്യാമ്പ് എസ്.ഐ സി.കെ. വിശ്വനാഥൻ, പാലക്കാട് വിജിലൻസ് സബ് ഇൻസ്പെക്ട൪ പി. ഭാസ്കരൻ, തിരുവനന്തപുരം സി.ബി.സി.ഐ.ഡി സബ് ഇൻസ്പെക്ട൪ കെ. സതീഷ്കുമാ൪, കാസ൪കോട് സ്പെഷൽബ്രാഞ്ച് അസി.സബ് ഇൻസ്പെക്ട൪ ജോ൪ജ് സെബാസ്റ്റ്യൻ, സി.ബി.സി.ഐ.ഡി ആസ്ഥാനത്തെ എസ്.ഐ എ. വിജയകുമാ൪, കൊല്ലം അഞ്ചൽ എ.എസ്.ഐ പി. ബാലചന്ദ്രൻ പിള്ള, കാസ൪കോട് ജില്ലാ എ.ആ൪ ക്യാമ്പ് അസി. സബ് ഇൻസ്പെക്ട൪ കെ. പ്രഭാകരൻ.
ഗ്വാളിയോറിൽ ബി.എസ്.എഫ് കമാൻഡൻറായ ബാബു ചന്ദ്രൻനായ൪, ന്യൂദൽഹിയിൽ ബി.എസ്.എഫ് ഇൻസ്പെക്ടറായ എം.കെ. ജയഗോപാൽ നായ൪, അസമിൽ ബി.എസ്.എഫ് 5-ബറ്റാലിയൻ കമ്യൂണിക്കേഷൻ ഇൻസ്പെക്ട൪ കെ. കൃഷ്ണനുണ്ണി, ഹൈദരാബാദ് സി.ഐ.എസ്.എഫിൽ ഏരിയാ ഓ൪ഗനൈസറായ തോമസ് ചാക്കോ, റെയിൽവേ മൈസൂ൪ ഡിവിഷനിൽ സുരക്ഷാ കമീഷണറായ പി.കെ. മോഹൻദാസ് എന്നിവ൪ക്കും മെഡൽ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.