തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ സംബന്ധിച്ച ജീവനക്കാരുടെ സംശയങ്ങൾ ദൂരീകരിക്കാൻ സ൪വീസ് സംഘടനകളുമായി ച൪ച്ച നടത്താൻ യു.ഡി.എഫ് യോഗം സ൪ക്കാറിനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ പണിമുടക്കിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു.
നിലവിലെ ജീവനക്കാരെ പങ്കാളിത്ത പെൻഷൻ ബാധിക്കില്ല. ധനകാര്യവകുപ്പാണ് ഉത്തരവിറക്കിയത്. ജീവനക്കാരുടെ അഭിപ്രായം അറിഞ്ഞശേഷം ആവശ്യമെങ്കിൽ വിഷയം മുന്നണിയിൽ ച൪ച്ചചെയ്യുമെന്നും കൺവീന൪ പി.പി. തങ്കച്ചൻ അറിയിച്ചു.
വിരമിക്കൽ പ്രായം 60 വയസ്സാക്കാൻ യു.ഡി.എഫോ കക്ഷികളോ തീരുമാനിച്ചിട്ടില്ല. എടുക്കാത്ത തീരുമാനത്തിൻെറ പേരിലാണ് പുകമറ സൃഷ്ടിക്കുന്നത്.
സ൪ക്കാറിന് സമ൪പ്പിച്ച വിദഗ്ധസമിതി റിപ്പോ൪ട്ടിൽ ഇക്കാര്യം പരാമ൪ശിച്ചതല്ലാതെ തീരുമാനമെടുത്തിട്ടില്ല. പെൻഷൻപ്രായത്തിൻെറ കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവന്നാൽ അതിനുമുമ്പ് യുവാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും.
എം.എം. മണിയുടെ ആവ൪ത്തിച്ചുള്ള വെളിപ്പെടുത്തലിലൂടെ ആസൂത്രണം ചെയ്ത രാഷ്ട്രീയക്കൊലകൾ പലയിടത്തും സി.പി.എം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായി.
അദ്ദേഹത്തിനെതിരെ കേസെടുത്തതിൽ തെറ്റില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. കൊലകളിൽ സി.പി.എമ്മും സി.പി.ഐ യും പങ്കാളികളാണെന്നാണ് വ്യക്തമാകുന്നത്. ഇത് സംസ്ഥാനത്തിന് അപമാനമാണെന്നും കൺവീന൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.