സ്വപ്നനേട്ടം- യോഗേശ്വര്‍

ലണ്ടൻ: ഒറ്റ രാത്രികൊണ്ട് നാലു പേരെ മല൪ത്തിയടിച്ചാണ് ഹരിയാനക്കാരനായ ഫയൽവാൻ ഒളമ്പിക് വെങ്കലമെഡൽ സ്വന്തമാക്കിയത്. കൈവിട്ട് പോകുമെന്ന് കരുതിയ കളിയിൽ ശക്തമായി തിരിച്ചുവന്ന് എതിരാളിയെ വീഴ്ത്തി യോഗേശ്വ൪ ദത്ത് ഗുസ്തിയിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലും ലണ്ടനിലെ ഇന്ത്യയുടെ അഞ്ചാമത്തെ മെഡലും സ്വന്തമാക്കുകയായിരുന്നു.
വിജയത്തിന് പിന്നിൽ പ്രവ൪ത്തിച്ച എല്ലാവ൪ക്കും നന്ദിപറയാൻ യോഗേശ്വ൪ ദത്ത് മറന്നില്ല. ‘വിജയത്തിന് പിന്നിൽ കഠിനാധ്വാനംചെയ്ത കോച്ചിനും മറ്റെല്ലാവ൪ക്കും ഈ വിജയം സമ൪പ്പിക്കുന്നു. ശക്തമായ ഗ്രൂപ്പിലായിരുന്നു മത്സരിച്ചത്. ജയം അനിവാര്യമായിരുന്നു. അതിനാൽ, കഠിനാധ്വാനം ചെയ്തു. ഒളിമ്പിക് മെഡൽ   സ്വപ്നം യാഥാ൪ഥ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പ്രീക്വാ൪ട്ടറിൽ തോറ്റതോടെ തീ൪ത്തും നിരാശനായിരുന്നു. റെപെഷാഷിന് യോഗ്യത നേടിയതോടെ രാജ്യം ഒന്നടങ്കം എന്നിൽനിന്ന് ഒരു മെഡൽ ആഗ്രഹിച്ചു.   ഈ അവസരം നഷ്ടപ്പെടുത്തരുതെന്നുണ്ടായിരുന്നു.  ദൈവം എന്നോട് വളരെ ദയാലുവായിരുന്നു. മെഡലിനായുള്ള അവസാന പോരാട്ടത്തിൽ കൊറിയൻ താരത്തിനെതിരെ ഫിതെലെ  തന്ത്രം പ്രയോഗിച്ചപ്പോൾ ലഭിച്ച അഞ്ചു പോയൻറാണ് വിജയത്തിൽ നി൪ണായകമായത്. ആദ്യറൗണ്ടുതന്നെ കടുത്തതായിരുന്നു. തുട൪ന്ന് രണ്ടാം റൗണ്ടിൽ ലോകചാമ്പ്യൻ റഷ്യയുടെ ബെസിക് കുടുഖോവിനെ നേരിടേണ്ടി വന്നു. തുട൪ന്ന് റെപെഷാഷിൽ മൂന്നുമത്സരങ്ങൾ കളിക്കേണ്ടി വന്നു. മെഡലിനായുള്ള അവസാന മത്സരത്തിൽ തികച്ചും ക്ഷീണിതനായിരുന്നു.
എങ്കിലുംരാജ്യത്തിനൊരു മെഡൽ എന്ന ചിന്തയാണ് തന്നെ ശക്തമായി പോരാടാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ 21 വ൪ഷമായി ഈ നേട്ടത്തിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. കുട്ടിക്കാലം മുതലേ ഒളിമ്പിക് മെഡൽ സ്വപ്നമായിരുന്നു. ഇപ്പോൾ എൻെറ സ്വപ്നം യാഥാ൪ഥ്യമായിരിക്കുകയാണ്. എൻെറ വികാരങ്ങൾ എങ്ങനെ വിവരിക്കണമെന്നറിയില്ല -വെങ്കല മെഡൽ ജേതാവ് യോഗേശ്വ൪ ദത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.