പാലക്കാട്: കൊല്ലത്ത് പൊലീസുകാരനെ കുത്തിക്കൊന്ന കേസിലെ പ്രതി ആട് ആൻറണി വിമാനമാ൪ഗം കോയമ്പത്തൂരിലെത്തുന്നെന്ന സൂചന പൊലീസിനെ വട്ടംകറക്കി. ആട് ആൻറണിയും കൂട്ടാളിയുമെന്ന സംശയത്തിൻെറ പേരിൽ രണ്ട് പേരെ അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷം വിട്ടയച്ചു.
ദൽഹിയിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള ജെറ്റ് എയ൪വേയ്സ് വിമാനത്തിൽ ആട് ആൻറണിയുണ്ടെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. ദൽഹി വിമാനത്താവളത്തിൽ ആട് ആൻറണിക്കായുള്ള ലുക്കൗട്ട് നോട്ടീസ് കണ്ട ഒരാളാണ് സംശയത്തിൻെറ അടിസ്ഥാനത്തിൽ പൊലീസിനെ വിവരമറിയിച്ചത്. ‘ആൻറണി നടാൻ അഗസ്റ്റിൻ’ എന്ന പേരിലാണ് ഇയാൾ ടിക്കറ്റെടുത്തിരുന്നത്. ആൻറണിയുമായി ഇയാൾക്ക് രൂപസാദൃശ്യമുണ്ടായിരുന്നത്രേ.
വിവരം ലഭിച്ച സി.ഐ.എസ്.എഫ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരേയും കസ്റ്റഡിയിലെടുത്തു. തുട൪ന്ന്,ആട് ആൻറണി തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി ഇതേ വിമാനത്തിൽ കോയമ്പത്തൂരിലേക്ക് അയച്ചു. പാലക്കാട് എസ്.പി എം.പി. ദിനേശ്, ഡിവൈ.എസ്.പി പി.ബി. പ്രശോഭ് എന്നിവരുടെ നി൪ദേശപ്രകാരം തിരിച്ചറിയാനായി വൈകീട്ടോടെ സൗത് സി.ഐ ബി. സന്തോഷും സംഘവും കോയമ്പത്തൂരിലെത്തി. രാത്രി 7.15 ഓടെ ഇവ൪ കോയമ്പത്തൂ൪ വിമാനത്താവളത്തിലെത്തിയെങ്കിലും ഒമ്പതോടെയാണ് ജെറ്റ് എയ൪വേയ്സ് വിമാനം എത്തിയത്. ഇരുവരേയും പരിശോധിച്ച സംഘം ഇത് ആട് ആൻറണിയല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.