ഒഴൂ൪: സി.ഐ.ടി.യു താനൂ൪ ഏരിയാ സെക്രട്ടറിയും ഒഴൂ൪ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാനുമായ ഒഴൂ൪ ചുള്ളിയത്ത് ബാലകൃഷ്ണന് (43) നേരെ വധശ്രമം. പത്ര ഏജൻറുകൂടിയായ ബാലകൃഷ്ണൻ പത്രം വിതരണം ചെയ്യുന്നതിനിടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം അക്രമിച്ചത്. തലക്കും കൈക്കും കാലിനും പരിക്കേറ്റ ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിയോടെ ഒഴൂ൪-അയ്യായ ഭാഗത്തേക്ക് പത്രം കൊടുക്കാൻ സൈക്കിളിൽ പോകുന്നതിനിടെ ബൈക്കിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് ബാലകൃഷ്ണൻ പൊലീസിന് മൊഴി നൽകി.
സംഭവവുമായി ബന്ധപ്പെട്ട് ഒഴൂ൪ ഓണക്കൂ൪ സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പാറമ്മൽ ചന്ദ്രൻ (42), കാഞ്ഞിരത്തിൽ സോമൻ (44), പൈക്കാട്ടിൽ ദിലീപ് (27)കാഞ്ഞിരത്തിൽ വിപിൻ (23), കൊടിയേരി സുകുമാരൻ (42) എന്നിവരാണ് പിടിയിലായത്. ഇവ൪ ബി.ജെ.പി-ആ൪.എസ്.എസ് പ്രവ൪ത്തകരാണെന്ന് പൊലീസ് പറഞ്ഞു. പാചകവാതക തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറുമാണ് ബാലകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.