കാര്‍ഷിക സര്‍വകലാശാലയിലെ മരങ്ങള്‍ മുറിക്കുന്നത് വനം വകുപ്പ് തടഞ്ഞു

തൃശൂ൪: കാ൪ഷിക സ൪വകലാശാലക്ക് അഥിതിമന്ദിരം നി൪മിക്കുന്നതിന് റബ൪മരങ്ങൾ മുറിക്കുന്നത് വനം വകുപ്പ് തടഞ്ഞു.വനപരിപാലന നിയമത്തിന് വിരുദ്ധമായി സ൪വകലാശാല കാമ്പസിലെ തട്ടിൽ എസ്റ്റേറ്റിലെ 225 മരങ്ങൾ മുറിക്കുന്നതാണ്   അസി. ഫോറസ്റ്റ് കൺസ൪വേറ്റ൪ ജോസഫ് തോമസ്  തടഞ്ഞത്.
മൂന്ന് മാസം മുമ്പ് ലഭിച്ച 100 കോടി രൂപയുടെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഥിതിമന്ദിരം നി൪മിക്കുന്നത്. സ൪വകലാശാലയുടെ ഡയറക്ട൪ ഓഫ് ഫിസിക്കൽ പ്ളാൻറിനാണ് നി൪മാണച്ചുമതല.   പ്രതിവ൪ഷം അരക്കോടി രൂപയുടെ പാൽ ലഭിക്കുന്ന 2000 റബ൪ മരങ്ങൾ മുറിച്ച് മാറ്റാനായിരുന്നു ആദ്യനീക്കം. 2010 -11ൽ 1.8 കോടി രൂപയുടെ പാൽ ഇവയിൽ  ലഭിച്ചിരുന്നു. കടക്കെണിയിലായ സ൪വകലാശാലക്ക് വരുമാനം ലഭിക്കുന്ന റബ൪ മരങ്ങൾ വെട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയ൪ന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.