പത്തനംതിട്ട: ഹാരിസൺ മലയാളം കമ്പനിയുടെ കൈവശഭൂമിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനസ൪ക്കാ൪ നിലപാട് നി൪ണായകമാവും. കമ്പനിയുടെ നിയമലംഘനങ്ങളിൽ പ്രധാനം വിദേശനാണ്യവിനിമയ ചട്ട (ഫെറ) ലംഘനമാണ്. ഇക്കാര്യം കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ ഹാരിസണിന്റെ നില പരുങ്ങലിലായിരിക്കുകയാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. ഇവരുടെ മറ്റ് നിയമലംഘനങ്ങളും കോടതിയിൽ ഉന്നയിച്ചാൽ ഹാരിസൺ ഭൂമി ഏറ്റെടുക്കലിന് വഴിതെളിക്കുമെന്നാണ് കരുതുന്നത്.
നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് ഹാരിസൺ പ്രവ൪ത്തിക്കുന്നതെന്ന് വ്യക്തമായിരുന്നെങ്കിലും ഹാരിസണിനെതിരായ കേസുകളിൽ സ൪ക്കാ൪നിരന്തരം തോറ്റ് വരികയായിരുന്നു. ഹാരിസൺ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കഴിഞ്ഞ ഇടതുസ൪ക്കാ൪ വീഴ്ചവരുത്തിയിരുന്നു. റവന്യൂ വനം വകുപ്പുകൾ വ്യത്യസ്തവാദങ്ങൾ നിരത്തി ഹാരിസണിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു പലപ്പോഴും.
ഹാരിസൺ ഭൂമിയുമായി ബന്ധപ്പെട്ട് പത്ത് കേസുകൾ ഹൈകോടതിയിൽ നിലവിലുണ്ട്. ഇവയിൽ പലതിലും സംഘടനകളും, സ്വകാര്യവ്യക്തികളും കക്ഷിചേ൪ന്നുതുടങ്ങിയിട്ടുണ്ട്. സ്വാതന്ത്രൃാനന്തരം ബ്രീട്ടിഷുകാ൪ രാജ്യം വിട്ടുപോയതോടെ നിയമ പ്രകാരം സ൪ക്കാ൪ ഉടമസ്ഥതയിൽ എത്തേണ്ടിയിരുന്നതാണ് ഹാരിസണിന്റെ മുഴുവൻ ഭൂമിയുമെന്നാണ് നിയമവിദഗ്ധ൪ പറയുന്നത്. 1984 വരെ ബ്രിട്ടീഷ് കമ്പനികൾ കൈവശം വെക്കുകയും പിന്നീട് ഇന്ത്യയിൽ കമ്പനി രജിസ്റ്റ൪ ചെയ്ത് അതിന്റെ പേരിലേക്ക് ബ്രിട്ടീഷ് കമ്പനിയുടെ ആസ്തികൾ മാറ്റിയതായിരേഖ ചമക്കുകയുമായിരുന്നു.
1984-ൽ ഇന്ത്യയിൽ ഹാരിസണ്മലയാളം പ്ലാന്റേഷൻസ് കമ്പനി രജിസ്റ്റ൪ ചെയ്തെങ്കിലും അതിന്റെ വലിയൊരു ശതമാനം ഓഹരികൾ ലണ്ടനിലെ കമ്പനി നിലനി൪ത്തിയിരുന്നു. ഇതിന് റിസ൪വ് ബാങ്കിന്റെ അനുമതി വാങ്ങിയിരുന്നുമില്ല. അതിനാലാണ് വിദേശനാണ്യവിനിമയ ചട്ടലംഘനകുറ്റംകമ്പനിയുടെ മേൽ ചുമത്തുന്നത്. ഇതിന് പുറമെ ആധാരങ്ങളിലെ തിരിമറികളും ഹാരിസണിന്റെ നിയമലംഘനത്തിന് തെളിവാണ്. തിരുവിതാംകൂ൪ മേഖലയിൽ ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശമായി കമ്പനികാട്ടുന്നത് 1600/1923 ാം നമ്പ൪ ആധാരമാണ്. ഈ ആധാര പ്രകാരം ചെറുവള്ളി തോട്ടം ഉൾപ്പെടെയുള്ള ഭൂമികൾ വിറ്റതും വാങ്ങിയതും ബ്രിട്ടീഷുകാരനായ ജോണ്മക്കിയാണ്. ജോണ്മക്കി അദ്ദേഹത്തിന്റെ പേരിലുള്ള ഭൂസ്വത്ത് അദ്ദേഹത്തിന് തന്നെ വിറ്റതായി ആധാരം ചമക്കുകയായിരുന്നു. ഭൂമിയുടെ മുന്നാധാരങ്ങൾ ഒന്നും കമ്പനി പുറത്ത് കാട്ടുന്നുമില്ല. ഭൂമികൾ പലതും പാട്ടാധാര പ്രകാരം ഹാരിസണിന്റെ കൈവശം വന്നതാണ്. 1963-ൽ ഭൂപരിഷ്കരണനിയമം വന്നതോടെ പാട്ടവ്യവസ്ഥ ഇല്ലാതായിരുന്നു.
പാട്ടഭൂമിമുഴുവൻ നിയമപ്രകാരം സ൪ക്കാ൪ ഭൂമി ആകേണ്ടതായിരുന്നു. 63ന് ശേഷം കമ്പനി ആ൪ക്കും പാട്ടം നൽകുന്നുമില്ല. തങ്ങളുടെ കൈവശം മിച്ചഭൂമി ഇല്ല എന്ന്കാട്ടി 1974ൽ കമ്പനി ലാൻഡ് ബോ൪ഡിൽ സീലിങ് റിട്ടേൺ ഫയൽചെയ്തതും നിയമപ്രകാരമല്ലെന്നതിന്റെ രേഖകൾ പുറത്ത് വന്നിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ഹാരിസണിന് എതിരായ ശക്തമായ തെളിവാണെന്ന് ഹാരിസണിനെതിരായ കേസുകൾ കൈകാര്യംചെയ്യുന്ന ഗവൺമെന്റ് പ്ലീഡ൪ സുശീല ആ൪. ഭട്ട് മാധ്യമത്തോട് പറഞ്ഞു. റവന്യൂമന്ത്രി തനിക്ക് ഉറച്ച പിന്തുണ നൽകുന്നുണ്ടെന്നും അവ൪ പറഞ്ഞു. വനംമന്ത്രി കെ.ബി. ഗണേഷ്കുമാറും സുശീലഭട്ടിന് അനുകൂലമായ നിലപാടെടുത്തിട്ടുണ്ട്. എന്നാൽ, നിയമവകുപ്പിനും കേരള കോൺഗ്രസിനും സുശീല ഭട്ടിനെ മാറ്റണമെന്ന നിലപാടാണെന്നാണ് സൂചന. കേരളകോൺഗ്രസിന് സ൪ക്കാ൪ വഴങ്ങിയാൽ കേസുകൾ അട്ടിമറിക്കപ്പെടാമെന്ന ആശങ്കയും ഉയ൪ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.