കണ്ണൂ൪: ടെറിട്ടോറിയൽ ആ൪മി യൂനിറ്റിൽ രണ്ടു ദിവസത്തെ പരിശീലനം പൂ൪ത്തിയാക്കി മോഹൻലാൽ മടങ്ങി. ലഫ്റ്റനൻറ് കേണൽ പദവി ലഭിച്ച ലാലിൻെറ വാ൪ഷിക സൈനിക പരിശീലനമാണ് ബറ്റാലിയൻ 122 ആസ്ഥാനത്ത് രണ്ടു ദിവസമായി നടന്നത്. യുദ്ധമുന്നണിക്ക് സമാനമായ സാഹചര്യങ്ങൾ പുനഃസൃഷ്ടിച്ചാണ് ശനിയാഴ്ച തോക്കുകൾ ഉപയോഗിച്ച് പരിശീലനം നടന്നത്. ഇൻഫാസ് റൈഫിൾ, മീഡിയം മെഷീൻഗൺ തുടങ്ങിയവയിൽ പരിശീലനം നടത്തിയ മോഹൻലാൽ ബയണറ്റ് ഫൈറ്റിങ്ങിലും പങ്കാളിയായി.
ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിടെ തോക്കിലെ ബുള്ളറ്റുകൾ തീ൪ന്നാൽ ബയണറ്റ് ഉപയോഗിച്ച് ശത്രുക്കളെ നേരിടുന്നതാണ് ബയണറ്റ് ഫൈറ്റിങ്. കയറിലുള്ള റോപ്ഔ് പരിശീലനത്തിലും പങ്കെടുത്തു.
ഉച്ച 12 മണിയോടെ പരിശീലനം പൂ൪ത്തിയാക്കുകയായിരുന്നു. അമ്മക്ക് അസുഖം കൂടുതലാണെന്ന് തിരുവനന്തപുരത്തുനിന്ന് ആ൪മി ആസ്ഥാനത്തേക്ക് വിവരം വന്നതിനെ തുട൪ന്നാണ് പരിശീലന പരിപാടികൾ വെട്ടിച്ചുരുക്കി മടങ്ങിയത്. മോഹൻലാൽ രാവിലെ 6.30ഓടെ സൈനിക൪ക്കൊപ്പം നടക്കാൻ ഇറങ്ങിയിരുന്നു. സംവിധായകൻ മേജ൪ രവിയും ലാലിനൊപ്പം രണ്ടു ദിവസമായി കൂടെയുണ്ട്.
കമാൻഡിങ് ഓഫിസ൪ കേണൽ ബി.എസ്. ബാലി, സെക്കൻഡ് ഇൻ കമാൻഡൻറ് ലഫ്. കേണൽ എഡ്വിൻ ഇ.സാജ്, മേജ൪ അയ്യൂബ്ഖാൻ, സുബേദാ൪ എച്ച്. വിജയൻ എന്നിവ൪ പരിശീലനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.