കെ.പി.സി.സി, ഡി.സി.സി പുന$സംഘടനാനീക്കം വീണ്ടും സജീവമാകുന്നു

തിരുവനന്തപുരം: പാ൪ട്ടി ഭാരവാഹിത്വം ഏകപക്ഷീയമായി പങ്കിടാനുള്ള പ്രമുഖ ഗ്രൂപ്പുകളുടെ നീക്കത്തിനെതിരെ ഉയ൪ന്ന വിമ൪ശത്തെതുട൪ന്ന് ആദ്യഘട്ടത്തിൽ പരാജയപ്പെട്ട കെ.പി.സി.സി, ഡി.സി.സി പുന$സംഘടനക്ക് വീണ്ടും ജീവൻ വെക്കുന്നു.
 പാ൪ട്ടിയിലെ മുതി൪ന്ന നേതാക്കളുമായി നേതൃത്വം ഉടൻ കൂടിയാലോചന നടത്തി ഹൈകമാൻഡിനെ വീണ്ടും സമീപിക്കും. നടപടികൾ രണ്ടാഴ്ചക്കകം പൂ൪ത്തീകരിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
പുന$സംഘടനാ ച൪ച്ചകൾക്കായി മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും ഈയാഴ്ച ആദ്യം ദൽഹിയിൽ പോയെങ്കിലും പാ൪ട്ടിക്കുള്ളിൽ ആലോചന നടന്നില്ലെന്ന വിമ൪ശത്തെതുട൪ന്ന് ശ്രമം പാതിവഴിയിൽ നി൪ത്തേണ്ടിവന്നു. താനുമായി ആലോചിച്ചില്ലെന്ന വിമ൪ശവുമായി വി.എം. സുധീരൻ ആണ് ആദ്യം പരസ്യമായി രംഗത്തെത്തിയത്. പിന്നാലെ, ഗ്രൂപ്പ് പങ്കിടലിനെതിരെ വയലാ൪രവി വിഭാഗവും പി.സി. ചാക്കോ, കെ.വി. തോമസ് തുടങ്ങിയവരുമെത്തി. എതി൪പ്പ് ശക്തമാണെന്ന് മനസ്സിലാക്കിയതോടെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും യോജിച്ച് നൽകുന്ന നി൪ദേശങ്ങൾ അംഗീകരിക്കുന്ന  പതിവ് രീതിക്ക് പാ൪ട്ടി ദേശീയ നേതൃത്വം മാറ്റംവരുത്തി. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി ആലോചിച്ചശേഷം മാത്രം പുന$സംഘടന മതിയെന്ന് അവ൪ അറിയിച്ചതിന് പിന്നാലെ ദൗത്യം അവസാനിപ്പിച്ച് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങി. ദൽഹിയിൽ തങ്ങിയ കെ.പി.സി.സി പ്രസിഡൻറും വെള്ളിയാഴ്ച തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഇന്നും നാളെയും കോട്ടയം, തൃശൂ൪ സന്ദ൪ശിക്കുന്ന ചെന്നിത്തല തിങ്കളാഴ്ച തിരികെയെത്തും. അന്ന് നെല്ലിയാമ്പതി പ്രശ്നം ച൪ച്ച ചെയ്യാൻ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗം ക്ളിഫ്ഹൗസിൽ ചേരുന്നുണ്ട്. പുന$സംഘടന സംബന്ധിച്ച് വി.എം. സുധീരൻ  ഉൾപ്പെടെ നേതാക്കളുമായി കെ.പി.സി.സി പ്രസിഡൻറ് തിങ്കളാഴ്ച മുതൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. മുൻ കെ.പി.സി.സി പ്രസിഡൻറുമാരുമായും അദ്ദേഹം ച൪ച്ച നടത്തും. കൂടിയാലോചനകൾ പൂ൪ത്തീകരിച്ച് പുന$സംഘടനാ നി൪ദേശങ്ങളുമായി 19ഓടെ വീണ്ടും ദൽഹിക്ക് പോകുന്നതിനെപ്പറ്റിയാണ് കെ.പി.സി.സി പ്രസിഡൻറ് ആലോചിക്കുന്നത്. മുഖ്യമന്ത്രിയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും ദൽഹി യാത്ര സംബന്ധിച്ചുള്ള അന്തിമതീരുമാനമെടുക്കുക.
പുന$സംഘടിപ്പിക്കുന്ന കെ.പി.സി.സിയിൽ ഭാരവാഹികളാക്കേണ്ടവരുടെ പേരുകൾ പ്രമുഖ ഗ്രൂപ്പുകൾ തയാറാക്കിക്കഴിഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് വി.എസ്. വിജയരാഘവനെയും എ ഗ്രൂപ്പ് തമ്പാനൂ൪ രവിയെയും ആണ് പരിഗണിക്കുന്നത്.ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐ വിഭാഗം ടി.ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരൻ, വി.ജെ. പൗലോസ്, കെ.പി. അനിൽകുമാ൪, പി.ടി. അജയ്മോഹൻ, എൻ. സുബ്രഹ്മണ്യൻ, സുമാ ബാലകൃഷ്ണൻ എന്നിവരെയും എ ഗ്രൂപ്പ് ഫിലിപ്പോസ് തോമസ്, സി.ആ൪. ജയപ്രകാശ്, ലതികാ സുഭാഷ്, സതീശൻ പാച്ചേനി, വി.വി. പ്രകാശ്, ഒ. അബ്ദുറഹ്മാൻകുട്ടി, കെ.സി. അബു അല്ലെങ്കിൽ ടി.സിദ്ദീഖ് എന്നിവരെയും  വയലാ൪ രവിപക്ഷം ഭാരതീപുരം ശശി അല്ലെങ്കിൽ സി.മോഹനചന്ദ്രനെയും ആണ് പരിഗണിക്കുന്നത്.പത്മജ വിഭാഗത്തിൽനിന്ന്  പത്മജാ വേണുഗോപാലും മുരളിപക്ഷത്തുനിന്ന്  കെ.പി.കുഞ്ഞിക്കണ്ണനും ജനറൽ സെക്രട്ടറിമാരാകുമെന്നാണ് സൂചന. ഡി.സി.സി പ്രസിഡൻറ് സ്ഥാനങ്ങൾ ആ൪ക്കായിരിക്കുമെന്ന കാര്യത്തിൽ തീരുമാനം വരുന്നതിനനുസരിച്ച് വിവിധ ഗ്രൂപ്പുകൾ തയാറാക്കിയ കെ.പി.സി.സി ഭാരവാഹികളുടെ കരട് ലിസ്റ്റിൽ മാറ്റംവരുത്തേണ്ടിവരും. ആകെയുള്ള 14  ഡി.സി.സി കളുടെ അധ്യക്ഷസ്ഥാനങ്ങൾ തുല്യമായി പങ്കിടാനാണ് എ, ഐ വിഭാഗങ്ങൾ ആലോചിക്കുന്നത്. വയലാ൪ രവി വിഭാഗവും പഴയ കരുണാകര അനുകൂലികളും ഓരോ ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തിന് ശക്തമായി വാദിക്കുന്നുണ്ട്. കണ്ണൂ൪ ഡി.സി.സിക്കുവേണ്ടി പ്രമുഖ ഗ്രൂപ്പുകൾ നിലയുറപ്പിച്ചിട്ടുള്ളതും  തലവേദനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.