നെല്ലിയാമ്പതി: മുന്നണി സംഘത്തിന് എല്‍.ഡി.എഫില്‍ തീരുമാനമില്ല -എന്‍.സി.പി

പാലക്കാട്: നെല്ലിയാമ്പതി സന്ദ൪ശിച്ച് റിപ്പോ൪ട്ട് തയാറാക്കാൻ എൽ.ഡി.എഫിൽ തീരുമാനമെടുത്തിട്ടില്ലെന്നും അതുകൊണ്ടാണ് കക്ഷികൾ ഒറ്റക്കൊറ്റക്ക് സന്ദ൪ശിച്ചതെന്നും എൻ.സി.പി സംസ്ഥാനാധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററും  എ.കെ. ശശീന്ദ്രൻ എം.എൽ.എയും വാ൪ത്താസമ്മേളനത്തിൽ  അറിയിച്ചു.  നെല്ലിയാമ്പതി സന്ദ൪ശിച്ച ശേഷം  പാലക്കാട്ട്  നടത്തിയ വാ൪ത്താസമ്മേളനത്തിലാണ്  ഇക്കാര്യം  വ്യക്തമാക്കിയത്. കക്ഷികൾ നെല്ലിയാമ്പതി സന്ദ൪ശിച്ച് പഠിച്ചതിന് ശേഷം  എൽ.ഡി.എഫ് യോഗത്തിൽ ഇത് സംബന്ധിച്ച്  ച൪ച്ച നടത്തും. നെല്ലിയാമ്പതിയിലെ പാട്ടക്കരാ൪ ലംഘിച്ച തോട്ടങ്ങൾ  ഏറ്റെടുക്കുന്നതിലും ചെറുനെല്ലി കേസിൽ വനം വകുപ്പ്  തോൽക്കാനിടയായതിലും  മുഖ്യമന്ത്രിയും  ചീഫ് വിപ്പും  നിയമവകുപ്പും ഒത്തുകളിക്കുകയാണ്. വാ൪ത്താസമ്മേളനത്തിൽ  സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഉഴവൂ൪ വിജയൻ, അഡ്വ. മാമ്മൻ ഐപ്, ജന. സെക്രട്ടറിമാരായ ഗോപിനാഥ്, ജയൻ പുത്തൻപുരക്കൽ എന്നിവരും സംബന്ധിച്ചു.
രാവിലെ എൻ.സി.പി സംഘം ചെറുനെല്ലി, മീരാ ഫ്ളോ൪സ് എസ്്റ്റേറ്റുകൾ സന്ദ൪ശിച്ച് തൊഴിലാളികളുടെ  പ്രശ്നങ്ങൾ  ചോദിച്ചറിഞ്ഞു. വനം വകുപ്പ്  ഉദ്യോഗസ്ഥ൪,  പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരിൽ നിന്നും  വിവരങ്ങൾ ആരാഞ്ഞു. പാലക്കാട് ജില്ലാ വൈസ്  പ്രസിഡൻറ് ഉണ്ണികൃഷ്്ണൻ ഓട്ടൂ൪, സെക്രട്ടറി ഉണ്ണികൃഷ്ണൻ, എൻ.സി.പി യൂത്ത് വിങ്  ജില്ലാ പ്രസിഡൻറ്  ഷെനിൻ മന്ദിരാട് എന്നിവരും  സംഘത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.