പഴശ്ശി ഡാം പുനരുദ്ധരിക്കാന്‍ അടിയന്തര നടപടി -മുഖ്യമന്ത്രി

മട്ടന്നൂ൪: മലവെള്ളപ്പാച്ചിലിൽ നാശംസംഭവിച്ച പഴശ്ശി ഡാമിനെ പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഡാമിൻെറ സുരക്ഷിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും പുനരുദ്ധാരണ പ്രവൃത്തികൾ വളരെ ഗൗരവത്തോടെ ചെയ്തുതീ൪ക്കുമെന്നും മുഖ്യമന്ത്രി ‘മാധ്യമ’ത്തോട് പറഞ്ഞു. നിറഞ്ഞൊഴുകി നാശനഷ്ടമുണ്ടാവുകയും ഡാമിൻെറ സുരക്ഷിതത്വം അപകടാവസ്ഥയിലാവുകയും ചെയ്തത് നേരിൽ കാണാനെത്തിയതായിരുന്നു ഉമ്മൻചാണ്ടി.
അണക്കെട്ടിൻെറ സംരക്ഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ ഒരാൾക്കെതിരെ മാത്രം നടപടിയെടുത്തത് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ഒരാൾക്കെതിരെ നടപടിയെടുത്ത് മറ്റുള്ളവരെ രക്ഷിക്കാനുള്ള നീക്കം ശരിയല്ലെന്ന് ചുറ്റും കൂടിയവ൪ വിളിച്ചുപറയുന്നുണ്ടായിരുന്നു. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ കൂടുതലൊന്നും പറയാതെ മുഖ്യമന്ത്രി പോയി.
അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ജില്ലാകലക്ട൪ രത്തൻ ഖേൽക്ക൪, സബ്കലക്ട൪ കേശവേന്ദ്രകുമാ൪, തഹസിൽദാ൪ സുബൈ൪, ഇരിട്ടി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ, കീഴൂ൪ ചാവശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുൽ റഷീദ്, അഡ്വ. മാത്യു കുന്നപ്പള്ളി, ഡെയ്സി മാണി, കെ. വേലായുധൻ തുടങ്ങിയവ൪ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.