തിരുവനന്തപുരം: ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കൂടി കേരളത്തെ തുണ്ടുതുണ്ടായി മുറിച്ച് വിൽക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. കേന്ദ്ര, സംസ്ഥാന സ൪ക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും ക്രിമിനൽവത്കരണത്തിനും അഴിമതിക്കും എതിരെ സി.പി.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട് വിൽക്കാൻ വേണ്ടിയാണ് ഉമ്മൻചാണ്ടി പ്രസംഗിക്കുന്നത്. എമ൪ജിങ് കേരളയിലും നെല്ലിയാമ്പതിയിലും ഇതാണ് കാണുന്നത്. ഹാരിസണും ടാറ്റയും തുച്ഛമായ ഭൂമി സ൪ക്കാറിന് നൽകി കൈയേറിയ എല്ലാ ഭൂമിയും നൽകിയെന്ന് പറയുകയാണ്.
ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, അസിസ്റ്റൻറ് സെക്രട്ടറി കുറ്റിയാനിക്കാട് മധു, സംസ്ഥാന നി൪വാഹക സമിതി അംഗങ്ങളായ അഡ്വ. പി. രാമചന്ദ്രൻ നായ൪, വി.പി. ഉണ്ണിക്കൃഷ്ണൻ, എം.പി. അച്യുതൻ എം.പി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.