സത്നംസിങ്: രണ്ടുപേര്‍ കസ്റ്റഡിയില്‍; കൊലക്കുറ്റത്തിന് കേസ്

തിരുവനന്തപുരം: ബിഹാ൪ സ്വദേശി സത്നംസിങ്ങിൻെറ മരണവുമായി ബന്ധപ്പെട്ട് ജയിൽ വാ൪ഡൻ വിവേകാനന്ദൻ, അറ്റൻഡ൪ എസ്. അനിൽകുമാ൪  എന്നിവ൪ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. ഇവ൪ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.
നാല് അന്തേവാസികൾ കൂടി പിടിയിലാവുമെന്നാണ് സൂചന. പേരൂ൪ക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത സംഭവത്തിൽ അസ്വാഭാവിക മരണം എന്ന വകുപ്പ് ഒഴിവാക്കി തിരുവനന്തപുരം ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ഗോപകുമാരൻ നായ൪ റിപ്പോ൪ട്ട് സമ൪പ്പിച്ചു.
ക്രിമിനൽ പശ്ചാത്തലമുള്ള രോഗികളോടൊപ്പം സത്നംസിങ്ങിനെ ഡോക്ടറുടെ അനുമതിയില്ലാതെ പ്രവേശിപ്പിക്കുകയും മ൪ദിക്കുകയും ചെയ്തതിന് കഴിഞ്ഞദിവസം നാലുപേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ക്രൈംബ്രാഞ്ച് മനോരോഗാശുപത്രിയിൽ വെള്ളിയാഴ്ച വീണ്ടും തെളിവെടുപ്പ് നടത്തി. സത്നംസിങ്ങിനെ മ൪ദിക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡ് ഉൾപ്പെടെ കണ്ടെത്തി. റിമാൻഡ് പ്രതിയായ ഇയാളെ ശാരീരികപരിശോധന നടത്താതെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സത്നംസിങ് മരിച്ചശേഷം ജീവനക്കാ൪ ശരീരത്തിലെ മുറിവുകളുടെ എണ്ണവും ക്ഷതങ്ങളുമടങ്ങുന്ന കൃത്രിമ വൂണ്ട് സ൪ട്ടിഫിക്കറ്റ് ഉണ്ടാക്കി. ചികിത്സയിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ, ഡ്യൂട്ടി ഡോക്ട൪ മായ, ഒരു നഴ്സിങ് സൂപ്രണ്ട് എന്നിവ൪ക്കെതിരെ നടപടി വേണമെന്ന് ഡി.എം.ഒ റിപ്പോ൪ട്ട് നൽകിയിരുന്നു.  സ്റ്റാഫ് നഴ്സ് ഷൈനി നാഥ്, ഒന്നാംഗ്രേഡ് അറ്റൻഡ൪ എസ്. അനിൽകുമാ൪, രണ്ടാം ഗ്രേഡ് അറ്റൻഡറും താൽകാലിക ജീവനക്കാരനുമായ ആ൪. രതീഷ്, ജയിൽ വാ൪ഡനും താൽകാലിക ജീവനക്കാരനുമായ വിവേകാനന്ദൻ എന്നിവരെയാണ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. മുഖ്യപ്രതിയായ വനിതാ നഴ്സിനെ ഇതുവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടില്ല. ഡോക്ട൪, നഴ്സ് സംഘടനകളുടെ എതി൪പ്പ് മൂലം പ്രധാനികൾക്കെതിരെ വകുപ്പുതല നടപടിയും എടുത്തിട്ടില്ല. ചികിത്സയിൽ പിഴവുണ്ടോയെന്ന് കണ്ടെത്താൻ ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗം അഡീഷനൽ ഡയറക്ട൪ ഡോ. രമണിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതിയെ അന്വേഷണച്ചുമതല ഏൽപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.