എന്‍ഡോസള്‍ഫാന്‍: ഐത്തപ്പയുടെ കുടുംബത്തെ ആരും കണ്ടില്ല

കാസ൪കോട്: കാസ൪കോടിൻെറ  കുഗ്രാമങ്ങളിൽ പുറംലോകമറിയാത്ത എൻഡോൾഫാൻ ഇരകൾ ഇനിയുമുണ്ടെന്ന് ഐത്തപ്പയുടെ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ബെള്ളൂ൪ പഞ്ചായത്തിലെ ബൂത്തോന എസ്.സി കോളനിയിലാണ് നാൽപതുകാരനായ ഐത്തപ്പയും ഭാര്യയും രണ്ടു ചെറിയ കുട്ടികളും ദുരിത ജീവിതം നയിക്കുന്നത്.
എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ അന൪ഹ൪ കടന്നുകൂടുമ്പോഴും രോഗികളായി ഒരുനേരത്തേ ഭക്ഷണത്തിനുപോലും വകയില്ലാത്തവ൪ മലയോരത്തെ കുഗ്രാമങ്ങളിലുണ്ടെന്നതിൻെറ തെളിവാണ് ഈ കുടുംബം.
കശുമാവ് തോട്ടത്തിൻെറ സമീപത്തെ ഈ കോളനിയിൽ ആരോഗ്യവാനായി പിറന്ന ഐത്തപ്പക്ക് ക്രമേണ കേൾവി കുറഞ്ഞു. സംസാരശേഷി ഇല്ലാതായി. പിന്നീട് ബുന്ദിമാന്ദ്യത്തിലേക്കും നീങ്ങി. ഐത്തപ്പയുടെ നല്ല നാളുകളിൽ ജീവിതത്തിലേക്ക് ആരോഗ്യവതിയായി കടന്നുവന്ന ഭാര്യ ഭാഗീരഥിയുടെ അവസ്ഥയും പിന്നീട് ഐത്തപ്പയുടേതുപോലെയായി.
ഇരുവ൪ക്കും ജോലിചെയ്യാൻ കഴിയില്ല. ഇവരുടെ രണ്ടുകുട്ടികളുടെ അവസ്ഥയും കരളലിയിക്കുന്നതാണ്. സംസാരിക്കാൻ കഴിയാത്ത ശിവകുമാറിന് സ്വന്തം കൈകൊണ്ട് ഭക്ഷണം കഴിക്കാൻ പോലുമാകുന്നില്ല. അങ്കണവാടിയിൽപോയി കളിച്ചുരസിക്കേണ്ട പ്രായത്തിലുള്ള ഈ കുട്ടി ഇപ്പോഴും ഭാഗീരഥിയുടെ കൈയിൽ നിന്നിറങ്ങുന്നില്ല. ചെറിയ കുട്ടിയായ അക്ഷയിൻെറ കഥയും മറ്റൊന്നല്ല. ഈ രണ്ടരവയസ്സുകാരന് ഇപ്പോഴും ഇരിക്കാൻ കഴിയില്ല. എന്നും എടുത്തുനടക്കണം. കേൾവിയും സംസാര ശേഷിയും കുറവാണ്. മക്കളെ എടുത്ത് നടക്കാനുള്ള ബോധം മാത്രമാണ് ഇപ്പോൾ ഇവ൪ക്കുള്ളതെന്ന് അയൽവാസികൾ പറയുന്നു. അയൽക്കാ൪ നൽകുന്ന  ആഹാരംകൊണ്ടാണ് ഈ കുടുംബം ജീവൻ നിലനി൪ത്തുന്നത്.
കശുമാവിൻ തോട്ടത്തിൽ തളിച്ച മാരക കീടനാശിനിയുടെ ഇരകളായി ഒരുകുടുംബം മുഴുവനും കഴിയുന്നുവെന്ന കാര്യം അധികൃതരടക്കം പുറം ലോകമറിഞ്ഞിട്ടില്ല. എൻഡോസൾഫാൻ ഇരകൾക്ക് ലഭിക്കേണ്ട പ്രതിമാസ പെൻഷനും മറ്റ് ചികിത്സ സൗകര്യങ്ങളും ഇവ൪ക്ക് അന്യമാണ്.  മെഡിക്കൽ ക്യാമ്പ് നടത്തി കൂടുതൽപേരെ എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ ചേ൪ക്കുന്നത് നി൪ത്താൻ സ൪ക്കാ൪ ആലോചിക്കുമ്പോഴാണ് യഥാ൪ഥ ഇരകളുടെ ദുരിത ജീവിതം പുറത്തു വരുന്നത്. അധികൃതരുടെയും സുമനസ്സുകളുടെയും ഇടപെടൽ മാത്രമേ ഇനി ഇവ൪ക്ക് തുണയാവൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.