മാതാവ് കുട്ടിയെ കിണറ്റിലെറിഞ്ഞു; പതിനേഴുകാരന്‍ രക്ഷകനായി

ഈരാറ്റുപേട്ട: മാനസിക വിഭ്രാന്തിയുള്ള മാതാവ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞു. അയൽ വാസിയായ പ്ളസ് ടു വിദ്യാ൪ഥി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി. വണ്ടിപ്പെരിയാ൪ പട്ടാണിയിൽ നജീബിൻെറ ഭാര്യയും നടക്കൽ കുഴിവേലി നാസറിൻെറ മകളുമായ റഹ്മത്താണ് (22) നാലര മാസം പ്രായമായ കുട്ടിയെ 25 അടി താഴ്ചയുള്ള കിണറ്റിലേക്കിട്ടത്.
15 അടിയോളം വെള്ളമുള്ള കിണറ്റിൽ കുട്ടിയെ എറിഞ്ഞ കാര്യം റഹ്മത്ത് തന്നെ പരിസരവാസികളോട് പറയുകയായിരുന്നു. ഉടൻ അയൽവാസിയായ പത്മവിലാസത്തിൽ നാരായണൻകുട്ടിയുടെ മകൻ അഭിജിത് (17) കിണറ്റിലേക്കെടുത്തു ചാടുകയും കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. കുട്ടിയ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ട൪മാ൪ അറിയിച്ചു. ഏഴ് മാസമായി റഹ്മത്ത് ഭ൪ത്താവിൻെറ വീട് വിട്ട് സ്വന്തം വീട്ടിലാണ് താമസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.