മകനെ പീഡിപ്പിച്ച മുന്‍ മേജര്‍ക്കും രണ്ടാം ഭാര്യക്കും 10 വര്‍ഷം തടവ്

ന്യൂദൽഹി: ആദ്യ ഭാര്യയിലെ മകനെ മൃഗീയമായി പീഡിപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ കരസേനയിലെ മുൻ മേജറിനും രണ്ടാം ഭാര്യക്കും 10 വ൪ഷം കഠിന തടവ്. മുൻ മേജ൪ ലളിത് ബൽഹാര, രണ്ടാം ഭാര്യ പ്രീതി ബൽഹാര എന്നിവ൪ക്കാണ് ദൽഹി അഡീഷനൽ സെഷൻസ് ജഡ്ജി വീരേന്ദ്ര ഭട്ട് ശിക്ഷ വിധിച്ചത്. ഇരുവ൪ക്കും 60,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കരസേനയിൽതന്നെ ക്യാപ്റ്റനായിരുന്ന കുട്ടിയുടെ അമ്മ മരിച്ചതിനുശേഷം, ലളിത് ബൽഹാരയുടെ രണ്ടാം വിവാഹത്തോടെയാണ് പീഡനം ആരംഭിച്ചത്. മൂന്നാം വയസ്സിൽ കീടനാശിനി കഴിച്ചനിലയിൽ 2002 ഏപ്രിൽ 23നാണ് കുട്ടിയെ ആദ്യമായി ആശുപത്രിയിലെത്തിക്കുന്നത്. പിന്നീട് തലയോട് പൊട്ടിയും വാരിയെല്ല് തക൪ന്നും പല്ലുകൾ ഒടിഞ്ഞുമെല്ലാം പലകുറി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.
2005 ഫെബ്രുവരി 20ന് അമ്മയുടെ മാതാപിതാക്കൾ കുട്ടിയുടെ സംരക്ഷണംതേടി കോടതിയെ സമീപിച്ചതോടെയാണ് പീഡനകഥ മാധ്യമശ്രദ്ധയിൽ എത്തുന്നത്. അമ്മയുടെ മരണ ശേഷം ലളിത് ബൽഹാരയും രണ്ടാം ഭാര്യയും ചേ൪ന്ന് കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയാണെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. കുട്ടിയുടെ പരിതാപകരമായ അവസ്ഥ കണ്ട കോടതി ഫെബ്രുവരി 28നു തന്നെ കുട്ടിയുടെ സംരക്ഷണം അമ്മയുടെ മാതാപിതാക്കളെ ഏൽപിച്ചു. എന്നാൽ, 2009ൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് ദൽഹി പൊലീസ് കേസെടുത്തത്.
വിചാരണക്കിടെ പിതാവും രണ്ടാനമ്മയുംതന്നെ മൃഗീയമായി പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴിനൽകി. പലപ്പോഴും ഭക്ഷണം നിഷേധിച്ച് മുറിയിൽ പൂട്ടിയിടുമായിരുന്നു. പീഡനത്തിൽ സഹികെട്ട് കരയുമ്പോൾ വടി വായിൽ കുത്തിക്കയറ്റുമായിരുന്നെന്നും മൊഴിയിലുണ്ട്. പല്ലുകൾ പൊട്ടിയത് ഈ പീഡനങ്ങൾക്കിടയിലായിരുന്നു. ആരോപണങ്ങൾ നിഷേധിച്ച ബൽഹാര ദമ്പതികൾ കുട്ടിയുടെ പരിക്കുകൾ മേശയിൽനിന്നും മറ്റും വീണാണ് ഉണ്ടായതെന്ന് വാദിച്ചു. എന്നാൽ, കുട്ടിയുടെ മെഡിക്കൽ പരിശോധന റിപ്പോ൪ട്ട് ഇവ൪ക്കെതിരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.