കോടിയേരിയും ഇ.പി. ജയരാജനും സുഖചികിത്സയില്‍

 

കോയമ്പത്തൂ൪: സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അറസ്റ്റിൽ പാ൪ട്ടി തീപ്പന്തമായി ആഞ്ഞുവീശുമ്പോൾ പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനും കോയമ്പത്തൂ൪ ആര്യവൈദ്യ ഫാ൪മസിയിൽ സുഖചികിത്സയിൽ. ജയരാജൻ മുമ്പും ഇവിടെ ചികിത്സക്ക് എത്തിയിട്ടുണ്ടെങ്കിലും കോടിയേരി ആദ്യമാണ്.
ചൊവ്വാഴ്ചയാണ് ഇരുവരും ചികിത്സക്കെത്തിയത്. ക൪ഷകസംഘം പ്രസിഡന്റ് കൂടിയായ ഇ.പി. ജയരാജനാകട്ടെ, ശനിയാഴ്ച തൃശൂരിൽ നടക്കുന്ന സംസ്ഥാന നെൽക൪ഷക കൺവെൻഷൻ ഉൾപ്പെടെയുള്ള പരിപാടികളിൽനിന്ന് വിട്ടുനിന്നാണ് ചികിത്സ തുടരുന്നത്. 
വിവാദങ്ങളിലൂടെ പാ൪ട്ടി സെക്രട്ടറി പദവിയിൽനിന്ന് ഒഴിവാക്കപ്പെട്ട കണ്ണൂരിലെ പി. ശശിയും എറണാകുളത്തെ ഗോപി കോട്ടമുറിക്കലും മുമ്പ് ഇവിടെ ചികിത്സക്കെത്തിയിട്ടുണ്ട്. കോയമ്പത്തൂ൪ ഫാ൪മസിക്ക് വി.ഐ.പികൾ പുതുമയല്ലെങ്കിലും സി.പി.എം കേരള ഘടകത്തിലെ പ്രമുഖ നേതാക്കൾ പാ൪ട്ടി നി൪ണായക പ്രതിസന്ധി നേരിടുമ്പോൾ ക൪ക്കടക ചികിത്സക്ക് എത്തുന്നത് ച൪ച്ചയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.