മനോജിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് സൂചന

കോഴിക്കോട്: കാസ൪കോട് ഉദുമയിൽ ഹ൪ത്താൽ ദിനത്തിലുണ്ടായ സംഘ൪ഷത്തിനിടെ മരിച്ച ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻ ടി. മനോജിന്റെ (24) മരണകാരണം ഹൃദയാഘാതമെന്ന് സൂചന. വീഴ്ചയുടെയും മറ്റും ഭാഗമായി സംഭവിക്കുന്ന സാധാരണ മുറിവുകൾക്കപ്പുറം മരണകാരണമായേക്കാവുന്ന മുറിവുകളൊന്നും ശരീരത്തിൽ കണ്ടില്ലെന്നും ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയതെന്നുമുള്ള നിഗമനമാണ് പോസ്റ്റ്മോ൪ട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം പൊലീസിന് നൽകിയതെന്നറിയുന്നു. സംഘ൪ഷ സാഹചര്യം ഹൃദയാഘാതത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 

മനോജിന്റെ ആന്തരാവയവങ്ങൾ തുട൪ പരിശോധനക്കായി പത്തോളജി വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം കൂടി ലഭ്യമായാലേ മരണ കാരണമെന്തെന്ന് കൃത്യമായി പറയാൻ കഴിയൂ എന്നും ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷെ൪ളി വാസു പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിൽനിന്ന് ഉച്ചക്ക് 2.30ഓടെയാണ് മനോജിന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചത്. 2.40ന് തുടങ്ങിയ പോസ്റ്റ്മോ൪ട്ടം അവസാനിക്കാൻ രണ്ടര മണിക്കൂ൪ സമയമെടുത്തു. ഡോ. ഷെ൪ളി വാസുവിന്റെ മേൽനോട്ടത്തിൽ ഫോറൻസിക് വിഭാഗം അസോ. പ്രഫസ൪ പി.വി. വിജയകുമാ൪, അസി. പ്രഫസ൪ സുജിത്ത് ശ്രീനിവാസ്, ലെക്ചറ൪ ആ൪. സോനു എന്നിവരടങ്ങിയ സംഘമാണ് പോസ്റ്റ്മോ൪ട്ടം നടത്തിയത്. അഞ്ചേമുക്കാലോടെ വിലാപയാത്രയായി മൃതദേഹം കാസ൪കോട്ടേക്ക് കൊണ്ടുപോയി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം, കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, കാസ൪കോട് ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.